Image

മോദിയോടൊത്ത്‌ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ യശോദാ ബെന്‍

Published on 21 November, 2014
മോദിയോടൊത്ത്‌ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ യശോദാ ബെന്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയോടൊത്ത്‌ ജീവിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന മോദിയുടെ ഭാര്യ യശോദാ ബെന്‍. പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ യശോദ ബെന്‍ മനസു തുറന്നത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ വഡോദരയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ യശോദ ബെന്‍ തന്റെ ഭാര്യയാണെന്ന്‌ മോദി അംഗീകരിച്ചത്‌.

മോദിക്ക്‌ സമ്മതമാണെങ്കില്‍ അദ്ദേഹത്തോടൊത്ത്‌ ജീവിക്കാനാണ്‌ തന്റെ ആഗ്രഹമെന്നായിരുന്നു യശോദയുടെ വാക്കുകള്‍. നിലവില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക സുരക്ഷാ സംവിധാനമാണ്‌ യശോദാ ബെന്നിനും നല്‍കിവരുന്നത്‌.

1968ല്‍ കൗമാരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട്‌ നാടു വിട്ടു പോയ മോദി ഒരിക്കലും ഭാര്യയോടൊത്ത്‌ ജീവിച്ചിരുന്നില്ല. സ്‌കൂള്‍ അധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദാ ബെന്‍ തന്റെ സഹോദരന്‍മാരോടൊത്ത്‌ ഗുജറാത്തിലാണ്‌ താമസം.
മോദിയോടൊത്ത്‌ ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ യശോദാ ബെന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക