Image

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍

ജോയി തുമ്പമണ്‍ Published on 20 November, 2014
ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
ഹൂസ്റ്റണ്‍: ഐ.പി.സി. ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ചു നവംബര്‍ 21, 22 എന്നീ തിയതികളില്‍ വൈകീട്ട് 6.30 മുതല്‍ നടക്കും. 23-#ാ#ം തീയ്യതി ഞായറാഴ്ച രാവിലെ 9 മുതല്‍ വിശുദ്ധ ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കുന്നതാണ്. ഹൂസ്റ്റണ്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഐ.പി.സി. സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കും.

പ്രധാന പ്രസംഗികനായി ഗ്രന്ഥകാരനും പ്രഭാഷകനുമായ പാസ്റ്റര്‍ ക്രിസ്സ് ജാക്ക്‌സണ്‍ എത്തിചേരും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യും.
ചര്‍ച്ചിന്റെ വിലാസം 845 സ്റ്റാഫോര്‍ഡ്‌ഷെയര്‍, സ്റ്റാഫോര്‍ഡ് ടെക്‌സസ് 77477. ഈ ഐക്യസമ്മേളനത്തിനു നേതൃത്വം കൊടുത്തവര്‍ പാസ്റ്റര്‍ ഷാജി ഡാനിയേല്‍ പ്രസിഡന്റ്, പാസ്റ്റര്‍ റോയിമോന്‍ കോശി സെക്രട്ടറി, കെ.സി. ജേക്കബ്, ട്രഷറര്‍ എബിമാത്യൂ സോംഗ് കോര്‍ഡിനേറ്റര്‍.

വാര്‍ത്ത: ജോയ് തുമ്പമണ്‍


ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
Pastor Shaji Daniel
ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
Pr.Kris Jackson.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക