Image

ആസിഫ്‌ അലിയെ നായകനാക്കി വി. കെ പ്രകാശിന്റെ ചിത്രം

Published on 18 November, 2014
ആസിഫ്‌ അലിയെ നായകനാക്കി വി. കെ പ്രകാശിന്റെ ചിത്രം
ആസിഫ്‌ അലിയെ നായകനാക്കി വി.കെ പ്രകാശ്‌ ഒരുക്കുന്ന പുതിയ ചിത്രം നവംബര്‍ ഇരുപതു മുതല്‍ ചിത്രീകരണമാരംഭിക്കും.

ജയരാജ്‌ ഫിലിംസിന്റെ ബാനറില്‍ ജോസ്‌മോന്‍ സൈമണും രാജേഷ്‌ ജോര്‍ജും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. ബോബി-സഞ്‌ജയുടേതാണ്‌ തിരക്കഥ. പൂനെയിലെ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയുടെ പശ്ചാത്തലത്തിലാണ്‌ ആ ചിത്രത്തിന്റെ കഥ പറയുന്നത്‌. ശങ്കര്‍ രാമകൃഷ്‌ണന്‍, പ്രേംപ്രകാശ്‌, നെടുമുടി വേണു, സൈജു കുറുപ്പ്‌, ജോയ്‌ മാത്യു, സുധീര്‍ കരമന എന്നിവരും മുന്‍നായിക നന്ദിനിയും പ്രധാനവേഷങ്ങളിലെത്തുന്നു.

എം.ജയചന്ദ്രന്റേതാണ്‌ സംഗീതം. ഛായാഗ്രഹണം-ഷഹനാദ്‌ ജലാല്‍, എഡിറ്റിംഗ്‌-മഹേഷ്‌ നാരായണന്‍, കലാസംവിധാനം-ബാവ, പ്രോജക്‌ട്‌ ഡിസൈനര്‍-സജിത്‌ കൃഷ്‌ണ, പ്രൊഡക്ഷന്‍ കട്രോളര്‍- ബാദ്‌ഷ, പി.ആര്‍ ഒ വാഴൂര്‍ ജോസ്‌.
ആസിഫ്‌ അലിയെ നായകനാക്കി വി. കെ പ്രകാശിന്റെ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക