Image

പാവം അവാര്‍ഡ്‌ ! (മനോഹര്‍ തോമസ്‌)

Published on 17 November, 2014
പാവം അവാര്‍ഡ്‌ ! (മനോഹര്‍ തോമസ്‌)
അവാര്‍ഡുകളെപ്പറ്റി ഓര്‍ക്കുംമ്പോഴെല്ലാം മനസ്സില്‍ തെളിയുന്നത്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗമാണ്‌ .`എന്നെ നിങ്ങള്‍ ഒരു അവാര്‍ഡ്‌ തന്ന്‌ അപമാനിക്കരുത്‌ . അഥവാ എന്നോടു ചോദിക്കാതെ ആരെങ്കിലും അവാര്‍ഡ്‌ പ്രഖ്യാപിച്ചാല്‍ ഞാന്‍ അവരെ എന്റെ ചിലവില്‍ അവിടെ വന്നു കണ്ടോളാം'. ഇങ്ങനെ ഉള്ളവരും ഭൂമിയില്‍ ജിവിചിരിക്കുമ്പോള്‍ കുടിയേറ്റ മണ്ണ്‌ അവാര്‍ഡ്‌ അടിച്ചുമാറ്റുന്ന വിരുതന്മാരെകൊണ്ട്‌ നിറയുന്നു .

ഒരിക്കല്‍ ഒരു ഭാര്യയും ,ഭര്‍ത്താവും കുടി തരകന്‍ സാറിനെ കാണാന്‍ പോയി . അവര്‍ സാറിനോട്‌ വളരെ കാര്യമായി പറഞ്ഞു `സാറ്‌ പ്രഖ്യാപിച്ചിരിക്കുന്ന ആ പ്രവാസി സത്യദീപം അവാര്‍ഡ്‌ ഇവള്‍ക്ക്‌ കൊടുക്കണം' ഒരു കവറ്‌ നീട്ടി .സാര്‍ അത്‌ വാങ്ങി എണ്ണിനോക്കി എന്നിട്ട്‌ സാവധാനം പറഞ്ഞു `ഇതു തരുന്നതിലുടെ ഞാനും നിങ്ങളും പെടാന്‍ പോകുകയാണ്‌ . അതുകൊണ്ട്‌ തികച്ചു തന്നേരെ അമ്പതിനായിരം'.

ഏതോ മിറ്റിംഗ്‌ പ്രമാണിച്ച്‌ Dallas ല്‍ പോയി . അവിടെ വച്ച്‌ ഒരാളെ പരിചയപ്പെട്ടു .ഷേക്ക്‌ ഹാന്‍ഡ്‌ തരുന്നതിനിടയില്‍ അയാള്‍ പറഞ്ഞു `ഞാനാണ്‌ മഹാകവി സൊ ആന്‍ഡ്‌ സൊ' അറിയാതെ ചോദിച്ചുപോയി നിങ്ങള്‍ക്ക്‌ ആരണീ പട്ടം നല്‌കിയത്‌ .മറുപടി ഉടന്‍ വന്നു ഞാന്‍ സ്വയം എടുത്തതാണ്‌ .

ചാക്കോ ശങ്കരത്തില്‍ ലാന സെക്രട്ടറി ആയിരിക്കുന്നകാലം ആളൊരു ശുദ്ധനായിരുന്നതുകൊണ്ട്‌ ഒരിക്കല്‍ എന്നോടു പറഞ്ഞു നാട്ടില്‍ പോയി അവാര്‍ഡ്‌ എന്തെങ്കിലും തരപ്പെടുത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഒരാളുണ്ട്‌ .കോട്ടയം ടൗണില്‍ നിന്നും അധികം ദൂരമില്ല .നായകളുടെ കച്ചവടവും ഉണ്ട്‌ .പുസ്‌തകം എഴുതണ്ട . അവരെഴുതി അവാര്‍ഡും തരപ്പെടുത്തും .തുക ഒന്നിച്ചു കൊടുത്തല്‍ മതി . Plaque ഇവിടുന്ന്‌ വാങ്ങി കൊണ്ടുപോകുന്നതാണ്‌ നല്ലത്‌ .പക്ഷെ തോര്‍ത്ത്‌ അവിടെയാണ്‌ ലാഭം .

ആരെങ്കിലും നിങ്ങളെ പ്രവാസി എഴുത്തച്ചന്‍ എന്ന്‌ വിളിച്ചാല്‍ സ്വയം ബോധം നഷ്ടപ്പെടാത്ത ആളാണെങ്കില്‍ നിങ്ങള്‍ പറയും `ചതിക്കല്ലേ മാഷെ' . എങ്ങിനെയെങ്കിലും ജിവിച്ചു പോയ്‌കോട്ടേ എന്ന്‌ .ഇവിടെ പ്രുഷ്ട ഭാഗത്ത്‌ തിര്‍ത്ത ആ ആലിന്റെ തണലില്‍ ചിലര്‍ വിരാചിക്കുന്നത്‌ കാണുമ്പോള്‍ സത്യത്തില്‍ സഹതാപം തോന്നും .ഒരുപാടുകാലം അന്നമ്മ ചേടുതിയുടെയും ,കുഞ്ഞാക്കൊ ചെട്ടെന്റെയും പുരാവൃത്തങ്ങള്‍ സൃഷ്ടിച്ച ഒരാള്‍ പെട്ടന്ന്‌ ചരിത്രത്തിലേക്കും ഭുമിശാസ്‌ത്രതിലെക്കും എടുത്തുചാടുമ്പോള്‍ വായനക്കാരന്‍ വിചാരിക്കും നാട്ടില്‍ എഴുതാനറിയാവുന്ന ആര്‍ക്കോ സാമ്പത്തിക പരാധീനത കുടിയിട്ടുണ്ടെന്ന്‌.

മാത്രമല്ല കേരള സാഹിത്യ academy അവാര്‍ഡ്‌ അടിച്ചു മാറ്റാനായി തിരുവനംന്തപുരം വഴി ചെത്തി നടക്കുമ്പോഴും ആളുകള്‍ അറിയും . എന്തുചെയ്യാം വയസ്സ്‌ കാലത്ത്‌ ചിലരുടെ വിധി .തലേലെഴുത്ത്‌ തലോടിയാല്‍ പോകുമോ .

അക്ഷരങ്ങളുടെ ലോകത്ത്‌ ഈയിടെ ഉണ്ടായ വേറൊരു പ്രതിഭാസം ;അറിയപ്പെടുന്ന ഒരു മാഗസിന്‍ പ്രഖ്യാപിച്ച അവാര്‍ഡ്‌ പ്രസിദ്ധപ്പെടുത്തിയ ആള്‍ തന്നെ അങ്ങെടുത്തു .പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ്‌ ജനം ഞെട്ടിയത്‌.

ഇവിടെ ബലിയാടാകുന്നത്‌ സര്‍ഗ പ്രതിഭയുള്ള നല്ല എഴുത്തുകാരനാണ്‌ . ആഴമുള്ള വായനക്കാരന്റെ അര്‍ത്ഥ പുര്‍ണമായ മൗനവും ,ബോധമുള്ള കാഴ്‌ചക്കാരന്റെ നര്‍മം ചാലിച്ച ചിരിയും അവാര്‍ഡ്‌ ദാനക്കാര്‍.കാണാതെ പോകരുത്‌ .ഇവിടെ സര്‍ഗ ധനരായ എഴുത്തുകാരുണ്ട്‌ . അവരെ കാലം തിരിച്ചറിയും .
പാവം അവാര്‍ഡ്‌ ! (മനോഹര്‍ തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക