Image

മലയാളി തനിമ ! അമേരിക്കന്‍ വൃത്താന്തങ്ങള്‍ (കവിത - രണ്ടാം ഭാഗം)

ജോണ്‍ ഇളമത Published on 12 November, 2014
മലയാളി തനിമ ! അമേരിക്കന്‍ വൃത്താന്തങ്ങള്‍ (കവിത - രണ്ടാം ഭാഗം)
ഇവിടെ പലപല പ്രസ്ഥാനങ്ങള്‍ 
ഇവരുടെയൊക്കെ കുത്തക പോലെ 
ഒരുവനു ചില്ലറ കിട്ടാന്‍ മോഹം 
അപരനു പേരില്‍ വ്യാമോഹം ! 

ചില്ലറയിട്ടോടി നടന്നൊരു വിരുതന്‍ 
അല്ലറചില്ലറ മടിശീലക്കാര്‍
അവാര്‍ഡുകളൊക്കെ വാങ്ങിക്കൂട്ടും
അക്ഷരസ്‌നേഹിതളെളന്നൊരു നാട്യം !

കാശു കൊടുത്തെഴുതിച്ചിട്ട് 
കാലുകള്‍ വാരി നടക്കും കൂട്ടര്‍ ! 
സാഹിത്യത്തിന്‍ വ്യഭിചാരികളാം 
അക്ഷരവൈരികളൊഴുകി നടന്നു.

പെണ്ണിനു പുണ്യം, വേറൊരു കൂട്ടര്‍ !
അവരെപ്പൊക്കി നടക്കും എവിടെയും
ഞണ്ടുകള്‍ പോലെ നടക്കും കൂട്ടര്‍
തണ്ടന്മാരെവിടെയുമിവിടെ !
അര്‍ഹതയില്ലാത്തോര്‍ക്ക് 
അവാര്‍ഡു കൊടുക്കും കൂട്ടര്‍
അവരെ പൊക്കി എഴുതും കൂട്ടര്‍
അങ്ങനെയങ്ങനെ വൃത്താന്തങ്ങള്‍ !

പരസ്പരമവരു ചൊറിഞ്ഞു നടന്നു
പരദേശികളാം വിരുതന്മാര്‍
എന്തിനു പറയിട്ടിവിടെ വിശേഷം
എന്തിനുമേതിനുമൊരു തനിനിറം !!

പുത്തനെഴുത്തിന്‍ തലമുറ വന്നു
ഈ പത്രങ്ങള്‍ നാറ്റിച്ചു 
പൊട്ടി മുളച്ചൊരീ കൂണുകളെവിടെയും 
പുതുമഴ പെയ്‌തൊരു നേരത്ത് !

പുത്തനച്ചികള്‍ പുരപ്പുറം തൂത്തു
പത്രത്തിന്റെ താളുകളിലവരുടെ
ഫോട്ടോ വന്നു തരുണികളായ്
എന്തിനു പറയട്ടിവിടെ വിശേഷം ! 
ബഹുവിശേഷം !

മലയാളി തനിമ ! അമേരിക്കന്‍ വൃത്താന്തങ്ങള്‍ (കവിത - രണ്ടാം ഭാഗം)
Join WhatsApp News
വായനക്കാരൻ 2014-11-12 16:15:48
‘കാശുകൊടുത്തെഴുതിച്ചിട്ട് 
കാലുകൾ വാരിനടക്കും കൂട്ടർ‘  
ഹായ് ഹായ് ബഹുരസം  പ്രവാസരാമായണം കിളിപ്പാട്ട് ഓട്ടംതുള്ളൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക