Image

അമ്മിണി കവിതകള്‍ (ഭാഗം 4:പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 08 November, 2014
അമ്മിണി കവിതകള്‍ (ഭാഗം 4:പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
ചിത്രം മൗനമായ ഒരു കവിതയാണ്‌. കവിതസംസാരശേഷിയുള്ള ഒരു ചിത്രമാണ്‌.്‌.ക്രിസ്‌തുവിനു 468 വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ജീവിച്ച സിമോനൈഡ്‌സ്‌ എന്ന്‌ ഗ്രീക്ക്‌ കവി പറഞ്ഞിട്ടുണ്ട്‌. ദൈവത്തെമാത്രമല്ല ഉന്നതരായ വ്യക്‌തികള്‍ക്ക്‌വേണ്ടിയും സ്‌തുതി ഗീതങ്ങള്‍ എഴുതാമെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. കവികളുടെ ഭാവന അനന്തമാണ്‌. ഓരോ വിഷയത്തെപ്പറ്റിയും അവര്‍ക്ക്‌ അവരുടേതായ കാഴ്‌ച്ചപാടുകള്‍ ഉണ്ട്‌. അവയെല്ലാം ആവിഷ്‌ക്കരിക്കാന്‍ സ്വന്തമായ ഒരു ശൈലിയും അവതരണരീതിയും ഉണ്ടാകുമ്പോള്‍ കവിതകള്‍ വ്യത്യസ്‌തമാകുന്നു. എന്റെ അമ്മിണി കവിതകള്‍ ഉരുത്തിരിയുന്നത്‌ ദൈനദിന ജീവിത സംഭവവികാസങ്ങളെ കലാപരമായ ഒരു കാലിഡൊസ്‌കോപ്പിലൂടെ ഞാന്‍ നോക്കി കാണുന്നത്‌കൊണ്ടാണ്‌. ഇത്‌ വായനകാര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്ന നാലാമത്തെ ഉപഹാരമാണ്‌.

വായനകാരുടെ ഭാവനാകൗതുകവും ജിഞ്‌ജാസയും മുന്നില്‍ കണ്ട്‌കൊണ്ട്‌ ഞാന്‍ ചില കുറിയ ഇംഗ്ലീഷ്‌ കവിതകള്‍ താഴെകൊടുക്കുന്നു. മറന്ന്‌കളയേണ്ടത്‌ മറക്കാതിരിക്കയും ഓര്‍മ്മിക്കേണ്ടത്‌ ഓര്‍ക്കാതിരികയും ചെയ്യുന്നു മനുഷ്യര്‍ എന്ന ഗ്രീക്കിലെ ഒരു കവിപറഞ്ഞിട്ടുണ്ട്‌. അത്തരം സംഘര്‍ഷണം ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ കവിതയുടെ ലോകത്തുനിന്നും സാന്ത്വനത്തിന്റെ ഒരു കുളിര്‍കാറ്റ്‌ പറന്നെത്തും.

എന്റെ അമ്മിണി കവിതകള്‍ വായിച്ച്‌ എന്നെ വിളിച്ച എല്ലാ സഹൃദയര്‍ക്കൂം അതിനുവേദിയൊരുക്കി തന്ന ഇ-മലയാളിക്കും എന്റെ നന്ദി, നമസ്‌കാരം.

(1) If I can Stop One Heart from Breaking - Emily Dickinson


A wonderful life creed. What you do does matter to someone, somewhere.

If I can stop one heart from breaking,
I shall not live in vain;
If I can ease one life the aching,
Or cool one pain,
Or help one fainting robin
Unto his nest again,
I shall not live in vain.

Hope

'Hope' is the thing with feathers
That perches in the soul
And sings the tune without the words
And never stops at all,

- Emily Dickinson

(2) Watch your thoughts
For they become words
Watch your words
For they become actions
Watch your actions
For they become habits
Watch your habits
For they become character
Watch your character
For it becomes your destiny

Lao Tzu


കവിതമരിക്കുന്നു

ഈമെയില്‍ ഉണ്ടായിരുന്നെങ്കില്‍
ഫെഡെക്‌സ്‌ ഉണ്ടായിരുന്നെങ്കില്‍
മേഘസന്ദേശത്തിനെന്തു പ്രസക്‌തി
കമ്പൂട്ടര്‍യുഗം കവിതയുടെ ശത്രുവോ?

അഹങ്കാരിയുടെ വേദാന്തം ?

ഞാന്‍ തെറ്റ്‌ചെയ്‌തിട്ടുണ്ടെങ്കില്‍-
എനിക്കുറപ്പില്ലാ ഞനെന്നെങ്കിലും
എന്തെങ്കിലും തെറ്റ്‌ചെയ്‌തിട്ടുണ്ടെന്ന്‌.
പക്ഷെ ഞാനാവര്‍ത്തിക്കട്ടെ
ഞാന്‍ തെറ്റ്‌ചെയ്‌തീട്ടുണ്ടെങ്കില്‍
ഒരൊറ്റ തെറ്റും ഞാന്‍
തിരുത്താന്‍തയ്യാറില്ല
ഒരൊറ്റ തെറ്റും
ഇന്നലത്തെതെറ്റ്‌
ഇന്നത്തെശരി
ഇന്നത്തെതെറ്റ്‌
നാളത്തെശരി
ഞനെന്തിനു
ഇന്നലത്തെതെറ്റ്‌തിരുത്തണം.

ഇതാണൊ കവിത ?

അക്ഷരങ്ങള്‍വാക്കുകളെതേടിപ്പോയി
വാക്കുകള്‍ വാചകങ്ങളായിമാറി
വാചകങ്ങള്‍ വികാരവിചാരങ്ങള്‍ക്ക്‌
ജന്മം കൊടുത്തു
ഓര്‍മ്മകളുടേയും
സങ്കല്‍പ്പങ്ങളുടേയും
സ്വപനങ്ങളുടേയും
അഭിലാഷങ്ങളുടേയും
ഉള്ളറകളിലേക്ക്‌
വികാരവിചാരങ്ങള്‍ കടന്നുചെന്നപ്പോള്‍
ഭാവനയെന്നൊരുവിസ്‌മയം

(തുടരും)
അമ്മിണി കവിതകള്‍ (ഭാഗം 4:പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക