Image

കെ.പി.സി.സിക്ക് മാണിയെ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍

Published on 01 November, 2014
കെ.പി.സി.സിക്ക് മാണിയെ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍
തിരുവനന്തപുരം: കെ.എം മാണിക്കെതിരെയുള്ള ആരോപണം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരെങ്കിലും കെട്ടിച്ചമച്ചതാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സിക്ക് കെ.എം മാണിയെ പൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തെ മാണി അനുകൂലിച്ചത് കൊണ്ടാവാം മണിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തോട് എതിര്‍പ്പുള്ളവരായിരിക്കും മാണിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. കെ.എം മാണിയുടെ അഭിമാനകരമായ രാഷ്ട്രീയ പാരമ്പര്യമാണ് നമ്മള്‍ കണക്കിലെടുക്കേണ്ടതെന്നും വി.എം സുധീരന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക