Image

ആരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഡാലോചന, അന്വേഷണം വേണം: കെ.എം. മാണി

Published on 01 November, 2014
ആരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഡാലോചന, അന്വേഷണം വേണം: കെ.എം. മാണി
കോട്ടയം: തനിക്കെതിരെ ബാറുടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണെന്നും ധനമന്ത്രി കെ.എം.മാണി. ഈ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതിലൂടെ കേരളാ കോണ്‍ഗ്രസിനെയോ തന്നെയോ നിര്‍വീര്യമാക്കിക്കളയാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അതു നടപ്പില്ല.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി കരുതുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു രൂപപോലും ആരോടും വാങ്ങിയിട്ടില്ല. അത്തരത്തിലൊരു ചരിത്രമോ പാരമ്പര്യമോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക