Image

പന്നടുക്കം മുഹമ്മദ് നിര്യാതനായി

Published on 01 November, 2014
പന്നടുക്കം മുഹമ്മദ് നിര്യാതനായി
ബോവിക്കാനം (കാസര്‍കോട്) മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്സിന്റെ സ്ഥാപക നേതാക്കളിലെ സജീവ പ്രവര്‍ത്തകനും പൊതുകാര്യ പ്രസക്തനുമായിരുന്ന പന്നടുക്കം മുഹമ്മദ് (72) നിര്യാതനായി.

പന്നടുക്കം അഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. പരേതനായ ആലൂര്‍ കടവില്‍ അഹമ്മദിന്റെ മകള്‍ മറിയയാണ് ഭാര്യ. അബ്ദുല്‍ ഹമീദ്, മൊയിദീന്‍ കുഞ്ഞി, മണിയങ്കോട് അഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹ്‌റ, എന്നിവര്‍ മക്കളാണ്.

അബ്ദുല്ല പന്നടുക്കം, ഖദീജ, ഫാത്തിമ, ആയിശ, എന്നിവര്‍ സഹോദരങ്ങളാണ്.

പരേതന്റെ നിര്യാണത്തില്‍ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്സ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ കെ.സി.ആറ്റക്കോയ തങ്ങളും ആലൂര്‍ ടി.എ. മഹമൂദ് ഹാജിയും അനുശോചിച്ചു.

മയ്യിത്ത് ഇന്ന് (ശനിയാഴ്ച)വൈകുന്നേരം ബാവിക്കര കുന്ന് നുസ്രത്ത്  ജുമാ മസ്ജിദ്  ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

 
വാര്‍ത്ത അയച്ചത്: ആലൂര്‍ മഹമൂദ് ഹാജി


പന്നടുക്കം മുഹമ്മദ് നിര്യാതനായി
പന്നടുക്കം മുഹമ്മദ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക