Image

രജത ജൂബിലി ആഘോഷിക്കുന്ന എപ്പിസ്‌ക്കോപ്പാമാര്‍ക്ക് സ്വീകരണം- ഡാളസ് പട്ടണം ഒരുങ്ങുന്നു

പി.പി.ചെറിയാന്‍ Published on 01 November, 2014
രജത ജൂബിലി ആഘോഷിക്കുന്ന എപ്പിസ്‌ക്കോപ്പാമാര്‍ക്ക് സ്വീകരണം- ഡാളസ് പട്ടണം ഒരുങ്ങുന്നു
പ്ലാനൊ(ടെക്‌സസ്): ഒരു വര്‍ഷം നീണ്ടുനിന്ന മാര്‍ത്തോമ എപ്പിസ്‌ക്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, മുന്‍ ഭദ്രാസനാധിപനായ റൈറ്റ് റവ.ഡോ. യൂയാക്കിം മാര്‍ കുറിലോസ് എന്നിവര്‍ക്ക് സമുചിത സ്വീകരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡാളസ് പട്ടണത്തില്‍ പുരോഗമിക്കുന്നു.

1989 ഡിസം.9ന് എപ്പിസ്‌ക്കോപ്പാമാരായി അവരോധിതരായവരില്‍ ഇരുവര്‍ക്കും പുറമെ റാന്നി- നിലക്കല്‍ ഭദ്രാസനാധിപനായിരിക്കുന്ന റൈറ്റ്.റവ.ഡോ. ഗീവര്‍ഗീസ് മാര്‍ അത്തനാഷ്യേസും ഉള്‍പ്പെട്ടിരുന്നു. സ്വീകരണ സമ്മേളനത്തിനു അത്തനാഷ്യേസു തിരുമേനി പങ്കെടുക്കുന്നില്ല.
നവം.22 ശനിയാഴ്ച പ്ലാനൊ സെഹിയോന്‍ മാര്‍ത്തോമാ, ചര്‍ച്ച് ആഥിത്യമരുളുന്ന സ്വീകരണ യോഗത്തില്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ സഭാവിശ്വാസികള്‍ക്കു പുറമെ, സാമൂഹ്യ- സാംസ്‌ക്കാരിക- മതനേതാക്കന്മാരും, രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവീകരണ സഭയായ മാര്‍ത്തോമാ സഭയുടെ പാരമ്പര്യങ്ങളും, കീഴ് വഴക്കളും ഉയര്‍ത്തി പിടിച്ച്, ലളിതമായ ജീവിതചര്യ, സഭാജനങ്ങളുമായി അടുത്ത് ഇടപഴകല്‍, നിശ്ചയ ദാര്‍ഢ്യത്തോടെ ഭരണചുമതലകള്‍  നീതിപൂര്‍വ്വം നിര്‍വ്വഹിക്കല്‍, തുടങ്ങിയ സദ്ഗുണങ്ങള്‍ മാതൃകയായി സ്വീകരിച്ച്, വിനയാന്വിതരായി, സഭാപിതാക്കന്മാര്‍ സഞ്ചരിച്ച പതാകളിലൂടെ സഭയെ നയിക്കുന്നതിനും, മാര്‍ത്തോമാ സഭയുടെ ആത്മീയയും ഭൗതീകവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിനും തിരുമേനിമാര്‍ക്ക് കഴിഞ്ഞു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രോജക്റ്റുകള്‍, സഭാ ജനങ്ങളുടെ ആത്മാര്‍ത്ഥ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ എപ്പിസ്‌ക്കോപ്പല്‍ ജൂബിലി ആഘോഷങ്ങളുടെ, സമാപനത്തില്‍ പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുന്നത് ഓരോ സഭാംഗങ്ങള്‍ക്കും അഭിമാനത്തിന് വക നല്‍കുന്നു.
രജത ജൂബിലി ആഘോഷിക്കുന്ന എപ്പിസ്‌ക്കോപ്പാമാര്‍ക്ക് സ്വീകരണം- ഡാളസ് പട്ടണം ഒരുങ്ങുന്നു
Bishops
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക