Image

മാണി കൈക്കൂലി വാങ്ങുന്നയാളല്ല: പി.പി തങ്കച്ചന്‍

Published on 31 October, 2014
മാണി കൈക്കൂലി വാങ്ങുന്നയാളല്ല: പി.പി തങ്കച്ചന്‍
തിരുവനന്തപുരം: മന്ത്രി കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കൈക്കൂലി വാങ്ങുന്നയാളാല്ല മാണി. അമ്പതു വര്‍ഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് അദ്ദേഹം. ആരോപണം ഉന്നയിക്കുന്നവര്‍ പത്രസമ്മേളനം വിളിച്ച് തെളിവ് പുറത്തുവിടട്ടെ. അടിസ്ഥാന രഹിതമല്ലാത്ത ആരോപണങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


കോഴ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയാണെന്ന കേരളാ കോണ്‍ഗ്രസിന്റെ ആരോപണത്തോട് വ്യക്തമായി അദ്ദേഹം പ്രതികരിച്ചില്ല. മാണി മുന്നണി മാറുമോയെന്ന ആശങ്കയില്‍ തടയിടാനുള്ള നീക്കമാണ് ആരോപണത്തിനു പിന്നിലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ അത്തരമൊരു വിഷയം യുഡിഎഫിലെല്ലായിരുന്നു തങ്കച്ചന്റെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക