Image

ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മും കോണ്‍ഗ്രസും വഴിപിരിഞ്ഞു

Published on 31 October, 2014
ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മും കോണ്‍ഗ്രസും വഴിപിരിഞ്ഞു
പാറ്റ്‌ന: ജാര്‍ഖണ്ഡില്‍  കോണ്‍ഗ്രസുമായുള്ള സഖ്യം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അവസാനിപ്പിച്ചു. നവംബര്‍ അടുത്ത് തന്നെ നടക്കാനാരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് 475 ദിവസം നീണ്ട സഖ്യം പിരിയാന്‍ കാരണം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡില്‍ ഭരണം നടത്തി വന്നത്.  ഇതോടെ ആകെയുള്ള 81 സീറ്റുകളിലും ജെ.എം.എം തനിച്ചു മത്സരിക്കും. അതേസമയം ആര്‍.ജെ.ഡിയും ഐക്യജനതാദളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള ബി.കെ.ഹരിപ്രസാദ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ 45 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ജെ.എം.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ശേഷിക്കുന്ന 36 സീറ്റില്‍ നിന്ന് ആര്‍.ജെ.ഡിയ്ക്കും ഐക്യജനതാദളിനുമായി സീറ്റുകള്‍ വിഭജിച്ചു നല്‍കാനും കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. ഇതോടെയാണ് സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇതോടൊപ്പം ജമത്ര, ഘട്‌സില, പകൂര്‍ സീറ്റുകളും വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇത് ജെ.എം.എമ്മിന് സ്വീകാര്യമായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക