Image

ബാറുകള്‍ തുറന്നുകൊടുക്കാന്‍ മന്ത്രി പണം ആവശ്യപ്പെട്ടെന്ന് ബാറുടമ ബിജു രമേശ്

Published on 31 October, 2014
ബാറുകള്‍ തുറന്നുകൊടുക്കാന്‍ മന്ത്രി പണം ആവശ്യപ്പെട്ടെന്ന് ബാറുടമ ബിജു രമേശ്
തിരുവനന്തപുരം: ബാറുകള്‍ തുറന്നു കൊടുക്കാന്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു  അംഗം അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു. ഘടകകക്ഷിയിലെ മന്ത്രിയാണ് പണം ആവശ്യപ്പെട്ടതെന്നും ബിജു രമേശ് ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഒരു പൈസ പോലും നല്‍കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിജു രമേശിന്രെ വെളിപ്പെടുത്തല്‍. ബാറുടമ അസോസിയേഷന്‍ പണം നല്‍കിയില്ലെന്നും എന്നാല്‍, ചില ബാര്‍ ഉടമകള്‍ പണം നല്‍കിയെന്നും ബിജു രമേശ് സൂചിപ്പിച്ചു. അന്വേഷണം നടത്തിയാല്‍ താന്‍ തെളിവു നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ബാറുകള്‍ തുറന്നു കിട്ടാന്‍ മന്ത്രിക്ക് കോഴ നല്‍കിയെന്ന ആരോപണവുമായി മറ്റൊരു ബാറുടമ കൂടി രംഗത്തെത്തി. മന്ത്രിയുടെ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്ന് അരൂര്‍ റസിഡന്‍സി ഉടമ മനോഹരന്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും മന്ത്രിയുടെ വീട്ടില്‍ പണമെത്തിച്ചെന്ന് മനോഹരന്‍ വെളിപ്പെടുത്തി. എന്നാല്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

അന്വേഷിക്കണമെന്ന് പ്രതാപന്‍

മന്ത്രി പണം ആവശ്യപ്പെട്ടുവെന്ന ബിജു രമേശിന്രെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക