Image

ബേക്ക്‌ഴ്‌സ്‌ഫീല്‍ഡ്‌ ചാവറ കുര്യാക്കോസ്‌ മിഷനില്‍ തിരുനാള്‍ ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും

ജോയിച്ചന്‍ പുതുക്കുളം Published on 29 October, 2014
ബേക്ക്‌ഴ്‌സ്‌ഫീല്‍ഡ്‌ ചാവറ കുര്യാക്കോസ്‌ മിഷനില്‍ തിരുനാള്‍ ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും
കാലിഫോര്‍ണിയ: ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്‍ വിശുദ്ധ പദവയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന നവംബര്‍ 23-ന്‌ തന്നെ കാലിഫോര്‍ണിയയിലെ ബേക്കേഴ്‌സ്‌ ഫീല്‍ഡില്‍ ചാവറയച്ചന്റെ നാമഥേയത്തിലുള്ള മിഷനില്‍ തിരുനാള്‍ ആഘോഷം നടത്തപ്പെടുന്നതാണ്‌. തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കുന്നത്‌ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവ്‌ ആയിരിക്കും.

വത്തിക്കാനില്‍ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന അന്നേദിവസം തന്നെ മെത്രാന്റെ കാര്‍മികത്വത്തില്‍ ചാവറയച്ചന്റെ തിരുനാള്‍ കൊണ്ടാടപ്പെടുന്ന ലോകത്തെ ആദ്യത്തെ ഇടവക സമൂഹം ആകുന്നതിനാല്‍ ബേക്കേഴ്‌സ്‌ ഫീല്‍ഡിലുള്ള സീറോ മലബാര്‍ സമൂഹം വളരെ ആവേശത്തിലാണ്‌.

വിശുദ്ധന്റെ നാമത്തില്‍ ലോകത്തില്‍ ആദ്യം നടത്തപ്പെടുന്ന തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ബെന്നി മൈക്കിള്‍ കുടുംബമാണ്‌. ഏറ്റവും സമുചിതമായി തിരുനാള്‍ നടത്തുന്നതിന്‌ വിവിധ കമ്മിറ്റികള്‍ രൂപംകൊണ്ട്‌ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി കൈക്കാരന്‍ ഫ്രാന്‍സീസ്‌ പുറത്തൂര്‍ അറിയിച്ചു.

നവാഭിഷിക്തനായ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ ആദ്യ മിഷന്‍ സന്ദര്‍ശനം ഏറ്റവും മനോഹരമാക്കിത്തീര്‍ക്കാനും ജോയി പിതാവിന്‌ സമുചിതമായ സ്വീകരണം നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.

ചാവറയച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന വത്തിക്കാനില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലുള്ള തിരുകര്‍മ്മങ്ങളും, ബേക്കേഴ്‌സ്‌ ഫീല്‍ഡ്‌ മിഷനില്‍ മാര്‍ ജോയി പിതാവിന്റെ കാര്‍മികത്വത്തിലുള്ള തിരുനാള്‍ ആഘോഷങ്ങളും ഏറ്റവും അനുഗ്രഹ പൂര്‍ണ്ണമാക്കുവാന്‍ വേണ്ടി അവരുടേയും സഹായ സഹകരണങ്ങള്‍ വികാരി ഫാ. കുര്യാക്കോസ്‌ വാടനയും, പള്ളി കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു. ബിജു ദേവസി തോണ്ടുങ്ങല്‍ അറിയിച്ചതാണിത്‌.
ബേക്ക്‌ഴ്‌സ്‌ഫീല്‍ഡ്‌ ചാവറ കുര്യാക്കോസ്‌ മിഷനില്‍ തിരുനാള്‍ ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും
ബേക്ക്‌ഴ്‌സ്‌ഫീല്‍ഡ്‌ ചാവറ കുര്യാക്കോസ്‌ മിഷനില്‍ തിരുനാള്‍ ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും
ബേക്ക്‌ഴ്‌സ്‌ഫീല്‍ഡ്‌ ചാവറ കുര്യാക്കോസ്‌ മിഷനില്‍ തിരുനാള്‍ ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക