Image

കൊലപാതക ശ്രമ കേസില്‍ മാത്യു പാപ്പച്ചന്‍ കുറ്റക്കാരനല്ലെന്നു വിധി

exclusive Published on 29 October, 2014
കൊലപാതക ശ്രമ കേസില്‍ മാത്യു പാപ്പച്ചന്‍ കുറ്റക്കാരനല്ലെന്നു വിധി
ഫിലഡല്‍ഫിയ: കൊലപാതക ശ്രമ കേസില്‍ മാത്യു പാപ്പച്ചന്‍, 54, കുറ്റക്കാരനല്ലെന്നു 16 അംഗ ജൂറി വിധിച്ചു.
മൂന്നു വര്‍ഷം മുന്‍പ് (2011 ഒക്ടോബര്‍) ലീന മാത്യുവിനെ കൊലപ്പെടുത്തുവാനും സ്വര്‍ണം കവരുവാനും ശ്രമിച്ചുവെന്നായിരുന്നു കേസ്. കൊലപാതക ശ്രമം, കവര്‍ച്ചാ ശ്രമം എന്നിവയായിരുന്നു പോലീസ് ചാര്‍ജ് ചെയ്ത കേസ്.
എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ മനസറിവു പോലും ഇല്ല എന്ന പാപ്പച്ചന്റെ നിലപാട് ജുറി ശരി വയ്ക്കുകയായിരുന്നു. തെറ്റിദ്ധാരണ മൂലമാണു പാപ്പച്ചനെതിരെ എതിരെ കേസ് എടുത്തതെന്നും പാപ്പച്ചന്റെ അഭിഭാഷകന്‍ മൈക്കല്‍ മക്ഗവേണ്‍വാദിച്ചു.
ലീന മാത്യുവിന്റെ മാതാവിനു ജോലിക്കു പോകാന്‍ റൈഡ് കൊടുത്തിരുന്നത് പാപ്പച്ചനാണു. സംഭവ ദിവസം വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന അവസരത്തില്‍ ആരോ ലീന മാത്യുവിനു നേരെ ആക്രമണത്തിനു മുതിര്‍ന്നു. പുറത്തേക്ക് ഓടിയ ലീന അയല്‍ പക്കത്ത് വീട്ടില്‍ അഭയം തേടുകയായിരുന്നു.
ഇതേ തുടര്‍ന്നാണു ആക്രമിച്ചത് പാപ്പച്ചനാണെന്ന ആരോപണം ഉയര്‍ന്നതും പോലീസ് കേസ് എടുത്തതും. കുറ്റക്കാരനെന്നു കണ്ടിരുന്നെങ്കില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമായിരുന്നു.
ലീന മാത്യുവും കോടതിയില്‍ എത്തിയിരുന്നു. ആക്രമിച്ചത് പാപ്പച്ചന്‍ ആണെന്നാണു അവര്‍ അവസാന നിമിഷവും കോടതിയില്‍ പറഞ്ഞത്.
ഫിലദല്‍ഫിയയിലെ മികച്ച അഭിഭാഷകരിലൊരാളാണു മൈക്കല്‍ മക്ഗവേണ്‍. പ്രോസിക്യുഷനു വേണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റെബ്‌സ്റ്റോക്ക് ഹാജരായി.ജഡ്ജി ടിമിക ലെയ്ന്‍ ആണു കേസ് വിചാരണ ചെയ്തത്. മലയാള മാധ്യമ പ്രവര്‍ത്തകരും കോടതിയില്‍ ഹാജരായിരുന്നു.
photos: Pappachen; attorney McGovern
കൊലപാതക ശ്രമ കേസില്‍ മാത്യു പാപ്പച്ചന്‍ കുറ്റക്കാരനല്ലെന്നു വിധി
കൊലപാതക ശ്രമ കേസില്‍ മാത്യു പാപ്പച്ചന്‍ കുറ്റക്കാരനല്ലെന്നു വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക