Image

എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ ചിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2014
എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ ചിക്കാഗോയില്‍
ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ചിക്കാഗോയുടെ നേത്യത്വത്തില്‍ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ കൊണ്ടാടുന്നു. വര്‍ഷം തോറും നടത്തപ്പെടുന്ന മറ്റുപരിപാടികള്‍ക്കൊപ്പം ഈ വര്‍ഷം ആദ്യമായാണ്‌ അംഗസഭകളിലെ സ്‌ഡേസ്‌കൂള്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ 2014 എന്ന പരിപാടി ക്രമീകരിച്ചിരിക്കുന്നത്‌.

നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 5 വരെയുളള സമയത്ത്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 സെന്റ്‌ ചാള്‍സ്‌ റോഡ്‌ ബെല്‍വുഡ്‌) വച്ചാണ്‌ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്‌. ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌, സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. റവ. ഫാ. റ്റിജി എബ്രാഹാം ഈ വര്‍ഷത്തെ ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചിന്താവിഷയമായ `നാം ക്രിസ്‌തുവിന്റെ ശരീരമാകുന്നു` (1 കോറിന്തോസ്‌ 12.27) എന്ന വാക്യത്തെ ആസ്‌പദമാക്കി മുഖ്യ പ്രഭാക്ഷണം നടത്തും.

റവ. ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, റവ. ഫാ. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍, റവ.ഫാ. മാത്യൂ ജോര്‍ജ്‌, റവ. ഷൈന്‍ മാത്യൂ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക്‌ നേത്യത്വം നല്‍കും. പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പ്‌, സ്‌കിഡ്‌ പ്രസന്റേഷന്‍, ഡിവോഷന്‍ ആന്റ്‌ ടെസ്റ്റിമണി, വിഡിയോ പ്രസന്റേഷന്‍, ഗയിംസ്സ്‌, എന്നീ പരിപാടികള്‍ക്ക്‌ ജീസസ്സ്‌ യൂത്ത്‌ അംഗങ്ങളും അംഗസഭകളിലെ യുവ നേത്യത്വവും ആദ്യവസാനം സന്നിഹിതരായി ക്രമീകരണങ്ങള്‍ ചെയ്യും.

ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി മിസ്‌. എ. ഉമാ രാജന്‍, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യൂ, മേഴ്‌സി മാത്യൂ, മാത്യൂ മാപ്പിളേട്ട്‌ , ജോണ്‍സന്‍ കണ്ണൂര്‍ക്കാടന്‍, നിത്തന്‍ ജോയി, ജോര്‍ജ്‌ പി. മാത്യൂ, സ്റ്റാന്‍ലി മാത്യൂ, രഞ്‌ജന്‍ എബ്രാഹാം, മോന്‍സി ചാക്കോ എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യത്വം നല്‍കുന്നത്‌, ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ ( പ്രസിഡന്റ്‌), ജോണ്‍സന്‍ വള്ളിയില്‍ (സെക്രട്ടറി), ഫ്രെംജിത്ത്‌ വില്യംസ്സ്‌ (ജോ. സെക്രട്ടറി), ആന്റോ കവലയ്‌ക്കല്‍ (ട്രഷറര്‍), ജോയിച്ചന്‍ പുതുക്കുളം (പബ്‌ളിസിറ്റി), എന്നിവരാണ്‌. ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവലില്‍ സംബന്ധിക്കുവാന്‍ കടന്നുവരുന്ന ഏവര്‍ക്കും ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌.

ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി ക്രിസ്‌തീയ സഭാഭേദമന്യേ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുളള എല്ലാവരുടേയും പ്രാര്‍ത്ഥനയോടുകൂടിയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ 2014നേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനര്‍ രമ്യാ രാജനുമായോ (2109957602), മറ്റു ഭാരവാഹികളുമായോ, എക്യൂമിനിക്കല്‍ അംഗത്വസഭകളിലെ വൈദീകരുമായോ ബന്ധപ്പെടുവാന്‍ താല്‌പര്യപ്പെടുന്നു.
എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക