Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്

ജോര്‍ജ് തുമ്പയില്‍ Published on 23 October, 2014
നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്
ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2015 ലെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ  15 ബുധന്‍ മുതല്‍ ജൂലൈ 18 ശനിയാഴ്ച വരെ നടക്കും. ഇതിന് മുമ്പ് പലതവണ നടന്ന പ്രകൃതിരമണീയമായ ന്യൂയോര്‍ക്ക് എലന്‍വില്ലിലെ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

കോ ഓര്‍ഡിനേറ്റര്‍ ആയി ന്യൂജേഴ്‌സിയിലെ പ്‌ളെയിന്‍ ഫീല്‍ഡിലുള്ള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.വിജയ് തോമസിനെ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് നിയമിച്ചു. ജനറല്‍ സെക്രട്ടറി ആയി ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകാംഗം ഡോ.ജോളി തോമസിനെയും നിയമിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഫറന്‍സ് ട്രഷറായി സേവനമനുഷ്ഠിച്ച തോമസ് ജോര്‍ജിനെ(ലാല്‍) അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ഭദ്രാസന മെത്രാപ്പോലീത്താ നിയമിച്ചു.

കമ്മിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിക്കുന്നതാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.വിജയ്, തോമസ് അറിയിച്ചു.



നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്
H G Zachariah Mar Nicholovos
നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്
Rev. Fr Vijay Thomas - Coordinator
നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്
Dr. Jolly Thomas - General Secretary
നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്
Mr. Thomas George - Treasurer
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക