Image

കേസരിയിലെ വിവാദ ലേഖനം: സര്‍ക്കാര്‍ നടപടിയെടുക്കുന്നു

Published on 23 October, 2014
കേസരിയിലെ വിവാദ ലേഖനം: സര്‍ക്കാര്‍ നടപടിയെടുക്കുന്നു

തിരുവനന്തപുരം: നെഹ്‌റുവിനെയായിരുന്നു ഗോഡ്‌സെ വധിക്കേണ്ടിയിരുന്നതെന്ന കേസരി വാരികയിലെ വിവാദ ലേഖനത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നല്‍കിയ പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കൈമാറി. 

ബി.ജെ.പി സംസ്ഥാന സമിതിയംഗവും ആര്‍.എസ്.എസ് നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് ആര്‍.എസ്.എസ് ജിഹ്വയായ കേസരിയിലെ വിവാദ ലേഖനമെഴുതിയത്. വിവാദ ലേഖനത്തെ കെ.പി.സി.സി പ്രസിഡന്ര് വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ അപലപിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധിജിയെയും തേജോവധം ചെയ്യാനുള്ള കേസരിയുടെ ശ്രമം അപലപനീയമാണെന്ന് സുധീരന്‍ പറയുകയുണ്ടായി. നെഹ്‌റു കുടുംബത്തിനോടുള്ള മോദിയുടെ അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ഗാന്ധിയെ വധിച്ച ഗോദ്‌സെയെ മഹത്വവത്കരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക