Image

ഗയാനയില്‍ ദീപാവലി ആഘോഷത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു

Published on 23 October, 2014
ഗയാനയില്‍ ദീപാവലി ആഘോഷത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു
കോട്ടയം:   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ ദീപാവലി ആഘോഷത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി ജയിംസ് പീറ്റര്‍ (31) ആണ് കുത്തേറ്റ് മരിച്ചു.

ഗയാനയില്‍ നാലു വര്‍ഷമായി മെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജയിംസ്   സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചശേഷം  മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഗയാനയിലെ ബീച്ചില്‍വെച്ച് മോഷണശ്രമം തടയുന്നതിനിടെയാണ് ജയിംസിന് കുത്തേറ്റതെന്നാണ് അറിയുന്നത്. അവിവാഹിതനായ ജയിംസ് ജനുവരിയില്‍ നാട്ടിലെത്താനിരിക്കുകയായിരുന്നു. ഗയാനയിലുള്ള ജയിംസിന്റെ ഇരട്ട സഹോദരന്‍ ജോസഫ്  ഇപ്പോള്‍ അവധിയില്‍ നാട്ടിലുണ്ട്. മാതാവ് റോസമ്മ, സഹോദരി ജസ്റ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക