Image

സുനന്ദ പുഷ്കറിന്‍െറ മരണം: വിവാദത്തില്‍ പുതിയ വഴിത്തിരിവ്

Published on 23 October, 2014
സുനന്ദ പുഷ്കറിന്‍െറ മരണം: വിവാദത്തില്‍ പുതിയ വഴിത്തിരിവ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണം സംബന്ധിച്ച വിവാദത്തില്‍ പുതിയ വഴിത്തിരിവ്. മരണകാരണം വിവരിക്കുന്ന ഡല്‍ഹി എയിംസ് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് പ്രശസ്ത ഫോറന്‍സിക് വിദഗ്ധനും പത്മഭൂഷണ്‍ ജേതാവുമായ ഡോ. പി. ചന്ദ്രശേഖരന്‍ രംഗത്തുവന്നു. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. വിഷം അകത്തുചെന്നാണ് മരണം സംഭവിച്ചതെന്നും ഏതുതരം വിഷമാണ് അകത്തുചെന്നതെന്ന് ഇന്ത്യന്‍ ലബോറട്ടറികളിലെ പരിശോധനയില്‍ കണ്ടത്തൊന്‍ പ്രയാസമാണെന്നുമുള്ള എയിംസ് മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമാണെന്ന് ഡോ. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യപിച്ചതിനൊപ്പം വേദനസംഹാരിയായ അസറ്റമിനോഫെന്‍ അമിത അളവില്‍ കഴിക്കുകയും ചെയ്തതാകാം സുനന്ദയുടെ മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. സുനന്ദയുടെ ശരീരത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍, അസറ്റമിനോഫെന്‍ എന്നിവയുടെ സാന്നിധ്യം കണ്ടത്തെിയിട്ടുണ്ട്. മരണത്തിനുമുമ്പ് മദ്യപിച്ചിരുന്നതായും വേദനസംഹാരി കഴിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. എല്ലാതരം വിഷാംശങ്ങളും കണ്ടത്തൊന്‍ കഴിയുന്ന 30ലേറെ ലാബുകള്‍ രാജ്യത്തുണ്ട്. റിപ്പോര്‍ട്ട് എയിംസിന്‍െറ വിശ്വാസ്യത തകര്‍ത്തതായും അത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഡോ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. 
എയിംസ് മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ളെന്ന ആക്ഷേപം നേരത്തേ ഡല്‍ഹി പൊലീസ് മേധാവി ബി.എസ്. ബസ്സി ഉന്നയിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ അന്വേഷണസംഘത്തെ സഹായിച്ച പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേറ്ററായിരുന്നു ഡോ. ചന്ദ്രശേഖരന്‍. അതിനിടെ, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക