Image

എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4900ത്തില്‍ എത്തിയതായി ലോകാരോഗ്യ സംഘടന

Published on 23 October, 2014
എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4900ത്തില്‍ എത്തിയതായി ലോകാരോഗ്യ സംഘടന

മൊണ്‍റോവ്യ: പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന മാരക രോഗമായ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4900ത്തില്‍ എത്തിയതായി ലോകാരോഗ്യ സംഘടന. ഇതിനകം തന്നെ 10,000ത്തോളം പേരെ എബോള ബാധിച്ചിട്ടുണ്ട്.

ഗിനിയ,ലൈബീരിയ,ലിയോണ്‍ എന്നീ രാജ്യങ്ങളിലായി 9,936 പേര്‍ എബോള ബാധിതര്‍ ആണെന്ന് ഡബ്ള്യു.എച്ച്.ഒ കണക്കുകള്‍ പറയുന്നു. എബോളയുമായി ബന്ധപ്പെട്ട മൂന്നാംവട്ട അടിയന്തിര ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ചര്‍ച്ചകള്‍ രണ്ടു ദിവസം നീളും.

എബോള വൈറസിനെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള ശാസ്ത്രഞ്ജര്‍. അതിനിടെ, എബോള പ്രതിരോധ വാക്സിന്‍റെ ക്ളിനിക്കല്‍ ട്രയല്‍ 39 പേരില്‍ ആരംഭിച്ചു കഴിഞ്ഞതായി അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. പരീക്ഷണം വിജയിച്ചാല്‍ തന്നെയും അടുത്ത വര്‍ഷം വരെ അത് ലഭ്യമാവില്ളെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക