Image

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തയാറെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published on 23 October, 2014
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തയാറെന്ന്‌ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാഷ്‌ട്രപതി ഭരണത്തിന്‍കീഴിലുള്ള ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തയ്യാറെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭൂരിപക്ഷമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി,? കോണ്‍ഗ്രസ്‌ പിന്തുണയില്‍ അധികാരത്തിലേറിയിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്‌പത്‌ ദിവസത്തെ ഭരണത്തിന്‌ ശേഷം ജന്‍ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ കെജ്‌രിവാള്‍ രാജി വയ്‌ക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക