Image

മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍

ഡോ. സന്തോഷ് ടി. ജോണ്‍ Published on 23 October, 2014
മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍
കോട്ടയം: മദ്യത്തിനെതിരെ ബോധവല്‍ക്കരണ സന്ദേശം നല്‍കുവാന്‍ മെസേജ് മിഷന്റെ ബാനറില്‍ സണ്ണി സ്റ്റീഫന്‍ നിര്‍മ്മിച്ച വീഡിയോ സംഗീത ആല്‍ബത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

    മദ്യപാനം മൂലം തകര്‍ന്നു പോയ ഒരു കുടുംബത്തിന്റെ കദനകഥയും, തിരിച്ചറിവിന്റെ തീരങ്ങളിലേയ്ക്കുള്ള മടങ്ങി വരവും, ആ വ്യക്തി മുഖാന്തരം മറ്റൊരു മദ്യപാനിയെക്കൂടി വീണ്ടെടുക്കുന്നതുമാണ് ഈ വീഡിയോ സംഗീത ആല്‍ബത്തിന്റെ പ്രമേയം.

    ജെയ്‌മോന്‍ സ്റ്റീഫന്‍ (സൂറിച്ച്) മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സംഗീത ആല്‍ബത്തില്‍ പ്രസിദ്ധ ആത്മീയ ഗുരുവും, സാഹിത്യകാരനുമായ ഫാ. ബോബി കട്ടിക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി സ്റ്റീഫന്‍ രചിച്ച് സംഗീതം നല്‍കിയ 'എത്ര വൈകി ദൈവമേ'  എന്ന ഗാനമാണ് ഫോര്‍ട്ട് കൊച്ചി പരിസരങ്ങളില്‍ വെച്ച് ചിത്രീകരിച്ചത്.

    സനല്‍ കളത്തിലാണ് സംവിധായകന്‍. ബാലു സുനില്‍ കലാ സംവിധാനവും, സജന്‍ കളത്തില്‍ ഛായാഗ്രഹണവും, മെന്റോസ് എഡിറ്റിങ്ങും നിര്‍വഹിച്ചു. നവംബര്‍ ആദ്യവാരത്തില്‍ വിവിധ ചാനലുകള്‍ വഴിയും, എല്ലാ സോഷ്യല്‍ മീഡിയ വഴിയും ആല്‍ബം സംപ്രേഷണം ചെയ്യും.

റിപ്പോര്‍ട്ട്: ഡോ. സന്തോഷ് ടി. ജോണ്‍

മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍
മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍
മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍
മദ്യത്തിനെതിരെ വീഡിയോ സംഗീത ആല്‍ബവുമായി സണ്ണി സ്റ്റീഫന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക