Image

ചാരക്കേസ്: കോടതി വിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

Published on 23 October, 2014
ചാരക്കേസ്: കോടതി വിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിച്ച അന്നത്തെ ഡി.ഐ.ജി സിബി മാത്യൂസ് ഇന്ന് മുഖ്യവിവരാവകാശ കമ്മീഷണറായി തുടരുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തെ നിയമിച്ചവരോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക