Image

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളനം ഹ്യൂസ്റ്റണില്‍

അലന്‍ ചെന്നിത്തല Published on 22 October, 2014
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളനം ഹ്യൂസ്റ്റണില്‍
ഹ്യൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിക്കുന്ന വൈദികരുടെ സമ്മേളനം നവംബര്‍ 19 മുതല്‍ 21 വരെ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചു നടത്തപ്പെടും. ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ്, ഭദ്രാസന സെക്രട്ടറി റവറന്റ് ബിനോയ് തോമസ് എന്നിവര്‍ വൈദിക സമ്മേളനത്തിന് നേതൃത്വം നല്‍കും.

മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ഒരു മീറ്റിംഗ് നവംബര്‍ 21-#ാ#ം തീയ്യതി രാവിലെ 10 മുതല്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചു നടക്കും. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ പരിപാടികള്‍ക്കും കര്‍മ്മ പദ്ധതികള്‍ക്കും കൗണ്‍സില്‍ യോഗം രൂപം നല്‍കും. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന കൗണ്‍സില്‍ അംഗവും മീഡിയ കമ്മറ്റി കണ്‍വീനറുമായ സഖറിയ കോശി 281-780-9764 ബന്ധപ്പെടേണ്ടതാണ്.



നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളനം ഹ്യൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക