ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും, എം.എല്‍.എയുമായ മോന്‍സ്
ജോസഫിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുന്നു.
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബര്‍
26-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ്
ജെയ്ബു കുളങ്ങര അധ്യക്ഷതവഹിക്കും.
ഷിക്കാഗോയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക
നേതാക്കള്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍
എല്ലാ ഐക്യജനാധിപത്യ മുന്നണി വിശ്വാസികളോടും വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി
വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്ബു കുളങ്ങര (312 718 6337).