Image

സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി

വിവിന്‍ ഓണശ്ശേരില്‍ Published on 21 October, 2014
സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി
സാന്‍ഹൊസെ : സാന്‍ഹൊസെ സെന്റ് മേരീസ് ദേവാലയങ്കണത്തില്‍ പരി.കന്യകാമറിയത്തിന്റെ ഗ്രോറ്റോയുടെ വെഞ്ചരിപ്പ് കര്‍മ്മം ഫാ.പത്രോസ് ചമ്പക്കരയുടെയും, ഫാ.എബ്രഹാം കറുകപറമ്പിലിന്റെയും സാന്നിദ്ധ്യത്തില്‍ ഫാ.ജോസ് ഇല്ലികുന്നും പുറത്ത് നിര്‍വ്വഹിച്ചു.
ശനിയാഴ്ച വൈകുന്നേരം 4 മണിക്കു വി.കുര്‍ബാനയും തുടര്‍ന്ന് ജപമാല പ്രതിക്ഷണത്തോടെ ദേവാലയാങ്കണത്തില്‍ പരി.കന്യാമറിയത്തിന്റെ രൂപം പ്രതിഷ്ഠിക്കുകയും, തുടര്‍ന്ന് വെഞ്ചരിപ്പ് കര്‍മ്മം നടത്തുകയും ചെയ്തു.

ഗ്രോട്ടോയുടെ പണി ഭംഗിയായി പൂര്‍ത്തിയാക്കിയ ബിനോയി ജോസഫിന് ജോസ് ഇല്ലികുന്നുംപുറത്തച്ചന്‍ ഷീല്‍ഡ് നല്‍കി ആദരിച്ചു. ബോബന്‍ തേക്കുംകാട്ടിലിന്റെ മകന്‍ ഉണ്ണിയുടെ ഓര്‍മ്മക്കായിട്ടാണ് ഈ ഗ്രോട്ടോ പണികഴിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് : വിവിന്‍ ഓണശ്ശേരില്‍


സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി
സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി
സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി
സാന്‍ഹൊസെയില്‍ പരി.കന്യാമറിയത്തിന്റെ ഗ്രോട്ടായുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി
Join WhatsApp News
Ponmelil Abraham 2014-10-21 13:37:18
May almighty God bless us all and our mother Mary pray for us sinners for ever. May God bless the family who built this grotto along with all those who worked to make this beautiful sanctuary. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക