Image

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി കണക്കിലെ സൂത്രവാക്യം പൃഷ്ഠ ഭാഗത്ത് പച്ച കുത്തി

Published on 19 October, 2014
പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി കണക്കിലെ സൂത്രവാക്യം പൃഷ്ഠ ഭാഗത്ത് പച്ച കുത്തി

ബ്രിസ്‌റ്റോള്‍: കണക്ക് പരീക്ഷയില്‍ രണ്ട് തവണ തോറ്റ വിദ്യാര്‍ത്ഥി കണക്കിലെ സൂത്രവാക്യം തന്റെ പിന്‍ഭാഗത്ത് പച്ച കുത്തി. റോറി കിര്‍ക്മാന്‍(19) എന്ന കൗമാരക്കാരനാണ് തന്നെ എപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്ന വര്‍ഗ്ഗസംഖ്യയുള്ള സമവാക്യത്തെ ശരീരത്തിലേക്ക് എന്നന്നേയ്ക്കുമായി ഏറ്റുവാങ്ങിയത്. 

രണ്ട് വര്‍ഷം കണക്ക് പഠിക്കാനിരുന്നിട്ടും തനിക്ക് ജയിക്കാനായില്ല. നല്ല മാര്‍ക്ക് വേണമെന്ന ആഗ്രഹത്താല്‍ മൂന്നാം തവണയും പരീക്ഷയെഴുതിയെങ്കിലും മൂന്ന് മാര്‍ക്കിന് വീണ്ടും തോറ്റു . പതിനാറു വയസുകാര്‍ പഠിക്കുന്ന ക്ലാസില്‍ അവര്‍ക്കൊപ്പമാണ് താന്‍ പരീക്ഷയെഴുതി പരാചയപ്പെട്ടതെന്ന്  ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥിരം പരീക്ഷയില്‍ തോല്‍ക്കുന്‌പോള്‍ സുഹൃത്തുക്കള്‍ തന്നെ കളിയാക്കാറുണ്ട്.  താന്‍ വിചാരിച്ചാല്‍ കണക്കില്‍ നല്ല മാര്‍ക്ക് കിട്ടുമെന്ന് അറിയാമെന്നും അതിനായി സ്വയം ഉത്സാഹിക്കുന്നതിന്റെ ഭാഗമായാണ് പച്ചകുത്താന്‍ തീരുമാനിച്ചതെന്നും റോറി പറയുന്നു. 

ശരീരത്ത് പച്ച കുത്തുന്നത് കണക്കിലെ സൂത്രവാക്യമാമെന്നറിഞ്ഞപ്പോള്‍ ടാറ്റൂ കുത്തുന്ന വ്യക്തി തനിക്ക് വട്ടാണോ എന്ന ഭാവത്തിലാണ് നോക്കിയതെന്ന് റോറി ഓര്‍ക്കുന്നു. മറ്റാരും കാണാതെ ഒളിഞ്ഞിരിക്കുന്ന സ്ഥലമായതിനാലാണ്  പിന്‍ഭാഗം പച്ചകുത്താനായി തെരഞ്ഞെടുത്തതെന്നാണ് റോറി പറഞ്ഞത്.

മാതാപിതാക്കളില്‍ നിന്ന് റോറി ടാറ്റൂ വിഷയം മറച്ച് വച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി യൂണിയനിലെ ചിലര്‍ ഇത് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. എല്ലാവര്‍ക്കും തന്റെ പച്ചകുത്തല്‍ ഇഷ്ടമായെന്നും ആ പേരില്‍ തനിക്ക് പലരും ഫോണ്‍ നന്പര്‍ തന്നെന്നും റോറി കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ സൈക്കോളജിയും ക്രിമിനോളജി യും പഠിക്കുകയാണ് റോറി ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക