Image

ജയയവുടെ വിധിയില്‍ മനംനൊന്ത് മരിച്ചത് 193 പേര്‍; 3 ലക്ഷം വീതം നഷ്ടപരിഹാരം

Published on 19 October, 2014
ജയയവുടെ വിധിയില്‍ മനംനൊന്ത് മരിച്ചത് 193 പേര്‍; 3 ലക്ഷം വീതം നഷ്ടപരിഹാരം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്‌ക്കെതിരായ ശിക്ഷാവിധിയെ തുടര്‍ന്ന് 193 പേര്‍ മരിച്ചെന്നാണ് എഐഎഡിഎംകെയുടെ കണക്ക്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നു പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എല്ലാറ്റില്‍ നിന്നും വിജയകരമായി പുറത്തുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജയലളിത വ്യക്തമാക്കി. ഈ പ്രതിസന്ധിയും അതിജീവിക്കുമെന്നും ജയ കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി ഇന്നലെയാണ് ചെന്നൈയില്‍ എത്തിയത്. ജാമ്യം ലഭിച്ച ശേഷം ആദ്യം നടത്തിയ പ്രസ്താവനയിലാണ് ജയ ഇക്കാര്യം പറഞ്ഞത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക