Image

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത

Published on 19 October, 2014
ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാനാണ് എല്ലാ സാധ്യതയും. ആര്‍.എസ്.എസ്സുമായി വളരെ അടുപ്പമുള്ളയാളാണ് 44 കാരനായ ഫഡ്‌നാവിസ്.

'കേന്ദ്രത്തില്‍ നരേന്ദ്ര, സംസ്ഥാനത്ത് ദേവേന്ദ്ര' എന്ന മുദ്രാവാക്യമാണ് ഫഡ്‌നാവിസിന്റെ തട്ടകമായ നാഗ്പൂരില്‍ പ്രചാരണത്തില്‍ മുഴങ്ങിക്കേട്ടത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ക്ലീന്‍ഇമേജ് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.

എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തി യുവമോര്‍ച്ച പ്രസിഡന്റായ ഫഡ്‌നാവിസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വളരെപ്പെട്ടെന്നാണ് എത്തിയത്.

1992 ല്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഫഡ്‌നാവിസ് രണ്ട് തവണ നാഗ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം. 1999 മുതല്‍ സംസ്ഥാന നിയമസഭയില്‍ അംഗമാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ പേരും പരിഗണിച്ചേക്കാമെങ്കിലും തനിക്ക് ഡല്‍ഹി രാഷ്ട്രീയമാണ് താത്പര്യമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. പരിഗണിച്ചേക്കാവുന്ന മറ്റൊരാള്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ്.

മുഖ്യമന്ത്രിസ്ഥാനത്തിന് പരസ്യമായി അവകാശമുന്നയിച്ച പങ്കജ മുണ്ടെയ്ക്ക് പക്ഷേ അനുഭവപരിചയം പോരായ്മയായി മാറിയേക്കാം. ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ മുഖമായിരുന്ന ഗോപിനാഥ് മുണ്ടയുടെ മകള്‍ എന്ന പരിഗണനയ്ക്ക് അപ്പുറം തത്കാലം മുഖ്യമന്ത്രി പദവി പോലെ ഒരു പ്രധാന ദൗത്യം പങ്കജ മുണ്ടയ്ക്ക് ലഭിക്കാനിടയില്ല.
ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക