Image

താമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയ സില്‍വര്‍ജൂബിലി ആഘോഷവും മാര്‍ ബര്‍ണബാസ്‌ സെന്റര്‍ കൂദാശയും പെരുന്നാളും

Published on 18 October, 2014
താമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയ സില്‍വര്‍ജൂബിലി ആഘോഷവും മാര്‍ ബര്‍ണബാസ്‌ സെന്റര്‍ കൂദാശയും പെരുന്നാളും
താമ്പാ, ഫ്‌ളോറിഡ: താമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും, പുതുതായി നിര്‍മ്മിച്ച അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ ഓര്‍ത്തഡോക്‌സ്‌ സെന്ററിന്റെ കൂദാശയും, പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചു.

ഈ സുപ്രധാന ആഘോഷങ്ങള്‍ക്ക്‌ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്നതായിരിക്കും. തദവസരത്തില്‍ പ്രമുഖ വൈദീകരായ ഫാ. പി.എം. സഖറിയ (വെസ്ലി ചാപ്പല്‍), ഫാ.ഡോ. ജോയി പൈങ്ങോലില്‍ (സൗത്ത്‌ ഫ്‌ളോറിഡ), ഫാ. എം.കെ. കുര്യാക്കോസ്‌ (ഫിലാഡല്‍ഫിയ), ഫാ.ഡോ. ജേക്കബ്‌ മാത്യു (ഓര്‍ലാന്‍ഡോ), ഫാ. വിജയ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌), ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (അറ്റ്‌ലാന്റാ), ഫാ. സിറില്‍ ഡേവി (ജാക്‌സണ്‍ വില്ല) എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഐസക്‌ പൗലോസ്‌ (വികാരി) 813 991 4728, കോശി മാമ്മന്‍ (ട്രഷറര്‍) 813 989 1509, സോണിയ കല്ലറയ്‌ക്കല്‍ (സെക്രട്ടറി) 813 240 6445.
താമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയ സില്‍വര്‍ജൂബിലി ആഘോഷവും മാര്‍ ബര്‍ണബാസ്‌ സെന്റര്‍ കൂദാശയും പെരുന്നാളും
താമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയ സില്‍വര്‍ജൂബിലി ആഘോഷവും മാര്‍ ബര്‍ണബാസ്‌ സെന്റര്‍ കൂദാശയും പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക