Image

മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനം അവിസ്മരണീയമായി

ഷാജി രാമപുരം Published on 17 October, 2014
മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനം അവിസ്മരണീയമായി
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ പതിനാറാമത് ഭദ്രാസന സമ്മേളനം ഒക്‌ടോബര്‍ 10, 11, 12 തീയ്യതികളില്‍ കാനഡായിലെ ഒന്റാറിയോയിലുള്ള ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെട്ടു. സമ്മേളനം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഷ്യസ് എപ്പിസ്‌ക്കോപ്പ ഉത്ഘാടനം ചെയ്തു.

“ജീവന്റെ ആഘോഷം ക്രിസ്തുവിനോടു കൂടെ”  എന്ന വിഷയത്തെ ആധാരമാക്കി തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്‌കോപ്പാ, റവ.ഫാ.ഡോ. തോമസ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ലോക വിസ്മയങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള ഹോട്ടലില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ മാര്‍ത്തോമ്മ ഇടവകളിലെ യുവജനസഖ്യം പ്രതിനിധികള്‍ പങ്കെടുത്തു. ടൊറാന്‍ന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.

ഭദ്രാസന യുവജനസഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവധാരയുടെ പ്രകാശനവും, പുതിയ വര്‍ഷത്തെ കര്‍മ്മപദ്ധതികളുടെ തുടക്കവും സമ്മേളനത്തില്‍ വെച്ച് നടത്തപ്പെട്ടു.

ഭദ്രാസന യുവജനസഖ്യം സെക്രട്ടറി റജി ജോസഫ്, ട്രഷറാര്‍ മാത്യൂസ് തോമസ്, അസംബ്ലി പ്രതിനിധി ലാജി തോമസ്, യുവധാര ചീഫ് എഡിറ്റര്‍ അജു മാത്യൂ, ഉമ്മച്ചന്‍ മാത്യൂ, ജിമ്മി തോമസ്, ജസ്റ്റന്‍ ജോണ്‍, ജേസന്‍  ജോണ്‍, ജോജീ ജോര്‍ജ്, ടോം കണ്ടത്തില്‍, ജോര്‍ജ് ആന്റണി, തോമസ് ജോര്‍ജ് എന്നിവരെ കൂടാതെ വൈദീകരായ റവ:മാത്യൂ ബേബി, റവ: ഡാനിയേല്‍ തോമസ്, റവ:ഷിബു ശാമുവേല്‍, റവ: രാജന്‍ കോശി, റവ: ഷിബു മാത്യൂ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചതിന് മാത്യൂ പോള്‍ മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫിക്ക് അര്‍ഹരായി.

യുവജനസഖ്യം കോണ്‍ഫ്രറന്‍സ് ഓര്‍മ്മയുടെ ചക്രവാളങ്ങളില്‍ ഒരിക്കലും മായാത്ത അനുഭവമായി മാറിയതായി ഭദ്രാസന മീഡിയ കമ്മറ്റിയ്ക്കു വേണ്ടി കണ്‍വീനര്‍ സഖറിയാ കോശി അറിയിച്ചു.


മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനം അവിസ്മരണീയമായി
മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനം അവിസ്മരണീയമായി
മാര്‍ത്തോമ്മ യുവജനസഖ്യം സമ്മേളനം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക