Image

രാമന്റെ വണ്ടി (അഷ്ടമൂര്‍ത്തി)

Published on 16 October, 2014
രാമന്റെ വണ്ടി (അഷ്ടമൂര്‍ത്തി)
ഊര­കത്ത് "സീതു­മോള്‍ കാത്തു നില്‍ക്കു­മ്പോള്‍ രാമന്‍ പാത മുറിച്ചു കടന്ന് വരു­ന്നതു കണ്ടു. എന്റെ അടു­ത്തേ­യ്ക്കാണ് വരവ് എന്ന് വ്യക്ത­മാ­യി­രു­ന്നു. മാറി­നില്‍ക്കാന്‍ സമ­യ­മി­ല്ല. അയാള്‍ എന്നെ കണ്ടു കഴി­ഞ്ഞി­രി­യ്ക്കു­ന്നു.

കാലു­കള്‍ വലിച്ചു വെച്ച് ആടി­യാ­ടി­യാണ് രാമന്റെ വര­വ്. വല്ലാതെ ചാടിയ വയറ്അയാ­ളുടെ ബാലന്‍സ്മുഴു­വന്‍ തെറ്റി­യ്ക്കു­ന്നു­ണ്ട്. അല്ലെ­ങ്കില്‍ത്തന്നെ ആ തടിച്ച ശരീരംവഹിച്ചു നട­ക്കാ­നുള്ള ശേഷി കാലു­കള്‍ക്കി­ല്ല. ചീറി­പ്പാ­യുന്ന വാഹ­ന­ങ്ങള്‍ക്കിട­യി­ലൂടെപാത മുറിച്ചു കട­ക്കു­ന്നത് സാധാ­ര­ണ­ക്കാര്‍ക്കു തന്നെ എളു­പ്പ­മ­ല്ല. പിന്നെ­യാണോ രാമ­നേ­ പ്പോലെ ദേഹ­സ്വാ­ധീനം നഷ്ട­പ്പെട്ട ഒരാള്‍ക്ക്?

­അടു­ത്തെ­ത്തി­യ­തോടെ രാ­മന്‍ എന്റെ മുമ്പില്‍ മുഴു­രൂ­പ­മായി. കുറ്റി­ത്ത­ല­മു­ടി­യിലെരോമ­ങ്ങളധി­കവും വെളു­ത്ത­താ­ണ്. പല്ലു മുഴു­വന്‍ കൊഴി­ഞ്ഞു­പോ­യി­രി­യ്ക്കു­ന്നു. കാക്കിഷര്‍ട്ട് അയാള്‍ ഇപ്പോഴും ഉപേ­ക്ഷി­ച്ചി­ട്ടി­ല്ല. മുണ്ട് വല്ലാതെ മുഷി­ഞ്ഞി­ട്ടു­ണ്ട്.

അടുത്ത ആഴ്ച അമൃ­തേല് പോണം, രാമന്‍ പറ­ഞ്ഞു. സംഖ്യ­യൊന്നും ആയി­ട്ടി­ല്യ. പതി­വു­ള്ള ആമുഖം തന്നെ. എനിയ്ക്ക് മടുപ്പു തോന്നി. ഇപ്പോള്‍ ഒന്നും ഇല്ല,രാമന്റെ പീള കെട്ടിയ കണ്ണു­കളില്‍നിന്ന് ഞാന്‍ മുഖം തിരി­ച്ചു. ഞാന്‍ പറ­ഞ്ഞത്ഉള്‍ക്കൊണ്ട് രാമന്‍ കുറച്ചു നേരം അങ്ങനെ നിന്നു. പിന്നെ പതുക്കെ പിന്‍തി­രി­ഞ്ഞു. കാലുവലിച്ചു വെച്ച് ആടി­യാടി പാത മുറിച്ചു കടന്ന് തിരി­ച്ചു­പോയി.

ഊര­കത്ത് ടാക്‌സി ഓടി­ച്ചി­രുന്ന ആളല്ലേ അയാള്‍, എന്റെ അടുത്തു നിന്നി­രുന്നചെറു­പ്പ­ക്കാരന്‍ ചോദി­ച്ചു.

അതെയെന്ന് ഞാന്‍ തല­യാ­ട്ടി.അങ്ങനെ മാത്രം പറ­ഞ്ഞാല്‍ മതി­യാ­വി­ല്ലെന്ന് പിന്നെ എനിയ്ക്കു തോന്നി. അമ്പതുകൊല്ല­ത്തില­ധികം ടാക്‌സി­യോ­ടിച്ചു ജീവി­ച്ച ആളാണ്. ഈ അടുത്ത കാലത്താണ് പണിനിര്‍ത്തി­യ­ത്. ഒരു കാലത്ത് ടാക്‌സി കിട്ടാന്‍ ഞങ്ങള്‍ക്ക് ചേര്‍പ്പ് വരെ പോവ­ണ­മാ­യി­രു­ന്നു. അറു­പ­തു­ക­ളുടെ ആദ്യ­പകു­തി­യി­ലാണ് ഊര­കത്ത് ടാക്‌സി വന്ന­ത്. അത് ശേഖര­വാ­രി­യ­രുടെ­യാ­യി­രു­ന്നു. കേര­ള­ത്തിനു പുറത്ത് വളരെക്കാലം പണി­യെ­ടുത്ത് മട­ങ്ങി­വന്നതാണ് വാരിയര്‍. സൗമ്യ­മായ പെരു­മാ­റ്റം, ശ്ര­ദ്ധ­യോ­ടെ­യുള്ള ഓടി­യ്ക്കല്‍, മിത­മായ കൂലി. വാരി­യരെ എല്ലാ­വര്‍ക്കും വലിയ കാര്യ­മാ­യി. വാരി­യ­രുടെ വണ്ടി വിളിയ്ക്കാം എന്നത് ഞങ്ങ­ളുടെ നാട്ടില്‍ ഒരു ശൈലി­യായി മാറി­യത് അങ്ങ­നെ­യാ­ണ്. പക്ഷേ വാരി­യരെ വിളി­യ്ക്കുക എളു­പ്പ­മാ­യി­രു­ന്നി­ല്ല. നാലു നാഴിക നട­ന്നിട്ടു വേണ്ടി­യി­രുന്നു വാരി­യ­രുടെ വീട്ടി­ലെ­ത്താന്‍. അതു കാരണം ഞങ്ങള്‍ ഒരു സൂത്രം കണ്ടെ­ത്തി. നേരെ ഊര­കത്തു ചെന്ന് രാമ­നോടു പറയും. കേട്ട­പാതി അയാള്‍ വാരി­യ­രുടെ വീട്ടി­ലേയ്ക്ക് സൈക്കി­ളില്‍ പാഞ്ഞു­പോവും.

രാമന്‍ പഠി­യ്ക്കാന്‍ മോശ­മാ­യി­രുന്നു. നാലാം ക്ലാസ്സില്‍ തോറ്റ­തോടെ സ്കൂളില്‍പ്പോക്കു നിര്‍ത്തി. രോഗി­ക­ളായ അച്ഛ­നേയും അമ്മ­യേയും നോക്കേ­ണ്ടത് സ്വന്തം ചുമ­ത­ല­യാ­യ­പ്പോള്‍ അയാള്‍ നേരെ പണി­യ്ക്കി­റങ്ങി. അരിയും വീട്ടു­സാ­മാ­ന­ങ്ങളും വീടു­ക­ളി­ലേയ്ക്ക് എത്തി­ച്ചുകൊടുക്ക­ലാ­യി­രുന്നു രാമന്റെ അക്കാ­ലത്തെ ജോലി. മണ്ണെ­ണ്ണപ്പാട്ട കെട്ടി­വെച്ച സൈക്കിള്‍ അതി­വേഗം ഓടി­ച്ചു­കൊ­ണ്ട് ഞങ്ങ­ളുടെ വീട്ടിലേയ്ക്ക വരുന്നതാണ് രാമനേപ്പ­റ്റി­യുള്ള എന്റെ ആദ്യ­ത്തെ ഓര്‍മ്മ. വി­ള­ക്കു­കളിലൊ­ഴിയ്ക്കാന്‍ അക്കാ­ലത്ത് മണ്ണെണ്ണ അത്യാ­വ­ശ്യ­മാ­യി­രു­ന്നു. മണ്ണെണ്ണ വിള­ക്കു­ക­ളി­ലേയ്ക്കുപക­രാന്‍ ഒരു കുപ്പി­യു­ണ്ടാ­യി­രു­ന്നു. കുപ്പി­യി­ലേയ്ക്കു പക­രാന്‍ ഒരു ഫണലും."അതൊക്കെ സമ­യ­മെ­ടുക്കും മാഷേ,' രാമന്‍ അച്ഛ­നോടു പറ­ഞ്ഞു. ഞാന്‍ കാണിച്ചുതരാം. രാമന്‍ ഒരു റബ്ബര്‍ക്കുഴ­ലെ­ടുത്ത് പാട്ട­യി­ലേ­യ്ക്കി­ട്ടു. മറ്റേ തല വായി­ലേ­യ്ക്കിട്ട്അക­ത്തേയ്ക്കു ശക്തി­യായി വലി­ച്ചു. മണ്ണെണ്ണ കയറി വരു­മ്പോള്‍ കുഴ­ലിന്റെ അറ്റം കുപ്പിയി­ലേ­യ്ക്കി­ട­ണം. ഒരു സെക്കന്റിന്റെ വ്യത്യാ­സം. കുതി­ച്ചു കയറി വന്ന മണ്ണെണ്ണ രാമന്റെവായിലെത്തി നിറ­ഞ്ഞു. പുറ­ത്തേയ്ക്ക് തുപ്പി­ക്ക­ള­ഞ്ഞെങ്കിലും കുറച്ചു മണ്ണെണ്ണ അപ്പോഴേയ്ക്കും അയാ­ളുടെ വയ­റ്റി­ലേയ്ക്കും എത്തി­യി­രു­ന്നു. ഒര­ന്തോല്യ രാമ­ന്, സോപ്പും തോര്‍ത്തും കൊടു­ക്കു­മ്പോള്‍ അച്ഛന്‍ വാത്സല്യത്തോടെ പറ­ഞ്ഞു.

സാമാ­ന­ങ്ങള്‍ എത്തി­ച്ചു­കൊ­ടു­ക്കുന്ന പണി അധികം നീണ്ടു­പോ­യില്ല. വാരി­യ­രുടെ കാറ് കഴു­കുന്നത് ഏറ്റെ­ടുത്ത രാമന്‍ സദാ സമ­യവും വാഹ­നത്തെ ചുറ്റി­പ്പറ്റി നിന്നു. അയാളുടെഇഷ്ടം കണ്ട് വാരി­യര്‍ അയാളെ വണ്ടി­യോ­ടി­യ്ക്കാന്‍ പഠി­പ്പി­ച്ചു. വാരി­യര്‍ക്ക് സൗക­ര്യമി­ല്ലാത്തപ്പോഴൊക്കെ രാമന്‍ വണ്ടി­യെ­ടു­ക്കാന്‍ തുട­ങ്ങി. അങ്ങനെ രണ്ടോ മൂന്നോ വര്‍ഷ­ങ്ങള്‍. ആരോഗ്യം ക്ഷയി­ച്ച­തോടെ വാരി­യര്‍ വണ്ടി തീരെ എടു­ക്കാ­താ­യി. വൈകാതെഅയാള്‍ അത് രാമ­നു കൊടു­ത്തു. വണ്ടി­യോ­ടിച്ച് ഉണ്ടാ­ക്കുന്ന കാശു­കൊണ്ട്കുറേശ്ശെയായി തിരി­ച്ച­ട­ച്ചാല്‍ മതിയെന്നാ­യി­രുന്നു കരാര്‍. ഊര­കത്ത് അപ്പോഴും വേറെവണ്ടി­ക­ളൊന്നും ഉണ്ടാ­യി­രു­ന്നി­ല്ല. അയാള്‍ ഊര­കത്തെ സ്ഥിരം സാന്നി­ദ്ധ്യ­മാ­യി. ആഅര്‍ത്ഥ­ത്തില്‍ ഊര­കത്തെ ആദ്യത്തെ ടാക്‌സി­ക്കാ­രനാണ് രാമന്‍ എന്നു പറയണം.അതോടെ നാട്ടിലെ ശൈലി "രാമന്റെ വണ്ടി വിളിയ്ക്കാം' എന്നാ­യി. ഊര­കത്ത് ബസ്സി­റ­ങ്ങുമ്പോള്‍ വണ്ടി വേണോ? എന്ന ചോദ്യ­വു­മായി എങ്ങ­നെ­യെ­ങ്കിലും രാമന്‍ മുന്നി­ലെ­ത്തി­പ്പെ­ടും. വാരി­യ­രുടെ കാലത്ത് വീടു വരെ രണ്ടു­റു­പ്പി­ക­യാ­യിരുന്നു കൂലി. രാമന്‍ അത് നാലു­റു­പ്പി­ക­യാ­ക്കി. നാലു­റു­പ്പിക അന്ന് ധൂര്‍ത്താ­യി­രു­ന്നു. അതുകൊണ്ട് രണ്ടു നാഴിക നട­ക്കുക­യാണ് നല്ല­തെന്ന് ഞങ്ങള്‍ തീര്‍ച്ച­പ്പെ­ടു­ത്തും. അക്കാ­ലത്ത്ഇട­വ­ഴി­കള്‍ താണ്ടി കട­ലാ­ശ്ശേ­രിയ്ക്കും ആറാ­ട്ടു­പു­ഴയ്ക്കും ബസ്സു­കള്‍ എത്തിയി­രു­ന്നി­ല്ല.ഊര­കത്ത് മൂന്നു വണ്ടി­കള്‍ കൂടി വന്ന­തോടെ രാമന്റെ കുത്തക അവ­സാ­നി­ച്ചു.രാമന്റെ കൂലി കുറ­ച്ച­ധി­ക­മാണ് എന്ന് അപ്പോ­ഴാണ് മന­സ്സി­ലാ­യ­ത്. രാമന് ആര്‍ത്തി കൂടു­തലാണ്എന്ന് പലര്‍ക്കും അഭി­പ്രാ­യ­മുണ്ടാ­യി­രു­ന്നു. എന്നിട്ടും അവ­രെല്ലാം ആദ്യം രാമനെഅന്വേ­ഷി­ച്ചു. വീട്ടു­സാ­ധ­ന­ങ്ങള്‍ സൈക്കി­ളില്‍ എത്തിച്ച കാലത്തെ സൗഹൃ­ദ­മാ­യി­രുന്നുകാരണം.

കുറേ­ശ്ശെ­ക്കു­റേ­ശ്ശെ­യായി രാമന്‍ ജിവിതം കരു­പ്പി­ടി­പ്പി­ച്ചു. വയ്യാത്ത അച്ഛ­നു­മ­മ്മ­യേയും നോക്കാന്‍ ആളു വേണ­മെന്നു വെച്ച് ചെറു­പ്പ­ത്തില്‍ത്തന്നെ കല്യാണം കഴി­ച്ചു.ഊര­കത്തു നിന്ന് മൂന്നു ഫര്‍ലോങ്ങ് നീങ്ങി കട­ലാ­ശ്ശേ­രി­യ്ക്കുള്ള വഴി­യില്‍ ചെറിയ വീടുപണി­തു. അതോടെ അയാള്‍ പ്രാര­്ധ­ക്കാ­ര­നാ­യി. വണ്ടിയ്ക്ക് ഇട­യ്ക്കിടെ പണി വന്നു.നേരവും കാലവും നോക്കാതെ വണ്ടി­യോ­ടി­ച്ചിട്ടും വീടിന്റെ ചുമര്‍ ചെത്തി­ത്തേ­യ്ക്കാനും നിലം ഇഷ്ടി­ക­യി­ടാനും അയാള്‍ക്ക് പണം കണ്ടെ­ത്താ­നാ­യി­ല്ല. വീടു വെപ്പാണ് അയാളെഇത്ര ആര്‍ത്തി­ക്കാ­ര­നാ­ക്കി­യത് എന്ന് എനിയ്ക്കു തോന്നി­യി­ട്ടു­ണ്ട്. വണ്ടി­യോ­ടിയ്ക്കു­മ്പോഴൊക്കെസംസാ­ര­വി­ഷയം വീടായി­രു­ന്നു. തീരാത്ത പണി­യേ­ക്കു­റിച്ചുള്ള തോരാത്ത പരാ­തി­കള്‍. ജീവി­ത­ത്തില്‍ കാര്യ­മായി ഒന്നും സമ്പാ­ദി­ച്ചി­ല്ലെന്ന് അമ്പതു കൊല്ല­ങ്ങള്‍ക്കി­പ്പുറവും വീട് അതേ സ്ഥിതി­യില്‍ത്തന്നെ നില്‍ക്കു­ന്നത് സാക്ഷ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. അതിനു കാര­ണ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു.

ഊര­കത്തെ ടാക്‌സി­ക­ളുടെ എണ്ണം നാലില്‍നിന്ന് പന്ത്രണ്ടാ­യി. പ്രത്യേ­കിച്ച് ഉദ്യോ­ഗ­മൊന്നും കിട്ടി­യി­ല്ലെ­ങ്കില്‍ ഒരു വായ്പ സംഘ­ടി­പ്പിച്ച് അംബാ­സ­ഡര്‍ കാര്‍ വാങ്ങി ടാക്‌സി­ക്കാ­ര­നാ­വുക എന്നത് ഒരു നാട്ടു­ന­ട­പ്പാ­യി. എല്ലാ­വര്‍ക്കും തര­ക്കേ­ടി­ല്ലാത്ത ഓട്ടം ഉണ്ടാ­യി­രു­ന്ന­തു­കൊണ്ട് വലിയ ബുദ്ധി­മു­ട്ടി­ല്ലാതെ കാര്യ­ങ്ങള്‍ മുന്നോട്ടു പോയി­ക്കൊ­ണ്ടി­രു­ന്നു.എണ്‍പ­തു­ക­ളുടെ തുട­ക്ക­ത്തില്‍ ഓട്ടോ­റി­ക്ഷ­കള്‍ വ്യാപ­ക­മാ­വു­ന്നതു വരെ­യാ­യി­രുന്നുഅത്. ഊരകം സെന്റ­റിന്റെ വലത്തു ഭാഗത്ത് കാറു­കളും ഇടത്തു ഭാഗത്ത് ഓട്ടോ­റി­ക്ഷ­കളും രണ്ട് അക്ഷൗ­ഹി­ണി­ക­ളായി നേര്‍ക്കുനേര്‍ നോക്കി നിന്നു. പടയില്‍ നാലി­ര­ട്ടി­യാ­യിരുന്നു ഓട്ടോ­റി­ക്ഷ­ക­ളുടെ അംഗ­ബലം.

"ഇപ്പൊ ചെറ്യേ ഓട്ട­ങ്ങ­ളൊന്നും കിട്ടാ­ണ്ടായി തിരു­മേ­നീ,' ഒരി­യ്ക്കല്‍ വണ്ടി­യില്‍പോവു­മ്പോള്‍ രാമന്‍ പറ­ഞ്ഞു. "എല്ലാ­വരും ഓട്ടോ വിളി­യ്ക്ക്ാ­ണ്. കാശിന് ലാഭ­ണ്ട­ലോ.ചെലപ്പോ തോന്നും ഈ വണ്ടി മാറ്റി ഓട്ടോ ആക്കി­യാ­ലോ­ന്ന്. നമ്മള്‍ക്ക് ആശൂ­ത്രി­ക്കേ­സാണ് അധികം കിട്ടണത്. അതാ­ണെ­ങ്കില്‍ മെന­ക്കേ­ടാണ്. കാത്തു കെട്ടി­ക്കി­ട­ക്ക­ണം.'

കാറു­കള്‍ക്ക് ഓട്ടം കുറ­യാന്‍ അതു­മാ­ത്ര­മാ­യി­രു­ന്നില്ല കാര­ണം. കട­ലാ­ശ്ശേ­രിയ്ക്കുംപുതു­ക്കാ­ട്ടേയ്ക്കും പാഴാ­യിയ്ക്കും ആറാ­ട്ടു­പു­ഴയ്ക്കും ബസ്സു­കള്‍ ഓടി­ത്തു­ട­ങ്ങി­യിരു­ന്നു.പന്ത്രണ്ടു കാറു­കളും അധി­ക­സ­മ­യവും ഓട്ട­മി­ല്ലാതെ വരി­വ­രി­യായി കിട­ന്നു. അതുകൂടാതെ രണ്ടു ടെംപോ ട്രാവ­ല­റു­കള്‍ അവ­യ്ക്കി­ട­യില്‍ സ്ഥലം പിടി­ച്ചു. വിനോദയാത്രകള്‍ക്ക് അതു കൂടു­തല്‍ സൗക­ര്യ­മാ­യി. കാറു­കള്‍ക്ക് അത്രയും ഓട്ടം കുറ­യു­കയുംചെയ്തു. ഇട­ത്ത­ര­ക്കാര്‍ കാറു­കള്‍ വാങ്ങി­ക്കൂ­ട്ടാന്‍ തുട­ങ്ങി­യ­തോടെ ടാക്‌സി­ക­ളുടെ ഓട്ടംപിന്നെയും കുറ­ഞ്ഞു.

"ഇപ്പൊ ആര്‍ക്കും എന്റെ വണ്ടി വേണ്ടാ­ണ്ടാ­യി,' മറ്റൊരു യാത്ര­യ്ക്കിടെ രാമന്‍പരാതിപ്പെട്ടു."അംബാ­സി­ഡ­റില്‍ കേറ­ണത് ഇപ്പൊ മോശായിട്ട്ണ്ട്. നമുക്ക് ഇദ് മാറ്റാന്‍പറ്റ്വോ? രണ്ടു മാസം മുമ്പ് എന്‍ജിന്‍ പണി വന്നു. അതിന്റെ കടം ഇനീം തീര്‍ന്ന്ട്ട്‌­ല്യ.'രാമന്‍ പറ­ഞ്ഞതു ശരി­യാ­ണ്. ഊര­കത്തെ ടാക്‌സി­ക­ളില്‍ ഇപ്പോള്‍ രണ്ട് അംബാസി­ഡ­റേ­യു­ള്ളു. രാമന്റേതിനു പുറമേയുള്ളത് ചമ്പ്രന്റെ ടാക്‌സി. മറ്റു­ള്ള­തെല്ലാം പുതിയവണ്ടി­കള്‍. ടാറ്റാ ഇന്‍ഡി­ക്കയും ലൊഗാനും വെറി­റ്റോ­യു­മൊക്കെ ടാക്‌സി­പ്പേ­ട്ട­യില്‍ തിള­ങ്ങി­നി­ന്നു.

ചന്ദ്രന്‍ ഞങ്ങ­ളുടെ അയല്‍ക്കാ­ര­നാ­യി­രു­ന്നു. വിളി­യ്ക്കാ­നുള്ള സൗകര്യം കാരണംഞങ്ങ­ളുടെ യാത്ര അധികവും ചന്ദ്രന്റെ വണ്ടി­യി­ലാ­യി. രാമന് അതില്‍ പരി­ഭ­വ­മു­ണ്ടാ­യി­രു­ന്നു. ഞങ്ങള്‍ മാത്ര­മ­ല്ല. ഫോണ്‍ വഴിയ്ക്ക് കിട്ടാ­നുള്ള സൗകര്യം കൊണ്ട് മിക്ക­വാറുംഎല്ലാ­വരും മറ്റു­ള്ള­വരെ വിളിച്ചു.

"ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി­ക്കൂടെ,' ആരു­മി­പ്പോള്‍ വിളി­യ്ക്കു­ന്നി­ല്ലെന്നരാമന്റെ പരാതി കേള്‍ക്കു­ന്ന­തി­നിടെ ഞാന്‍ ആരാ­ഞ്ഞു. ഞങ്ങള്‍ എറ­ണാ­കു­ള­ത്തേയ്ക്കുപോവു­ക­യാ­യി­രു­ന്നു. "ദൈവ­ത്തേ­പ്പോ­ലെ­യാവണം ടാക്‌സി­ക്കാര്‍. വിളി­ച്ചാല്‍ വിളി­പ്പു­റ­ത്തു­ണ്ടാ­വ­ണം.'

രാമന്‍ അതിനു മറു­പടി പറ­ഞ്ഞി­ല്ല. സ്വതേ വാചാ­ല­നായ അയാള്‍ ഒന്നും മിണ്ടാതെവണ്ടി­യോ­ടി­ച്ചു­കൊ­ണ്ടി­രു­ന്നു. അയാള്‍ സ്വന്തം ജീവി­ത­ത്തി­ലേയ്ക്കു തിരിഞ്ഞു നോക്കു­കയാ­ണെന്നു തോന്നി. വയ്യാ­തായ അച്ഛ­നു­മ­മ്മ­യേയും പരി­ച­രിച്ച് ഭാര്യയ്ക്ക് വയ്യാ­താ­യി­രു­ന്നു.അവര്‍ക്ക് രോഗ­മൊ­ഴിഞ്ഞ നേര­മു­ണ്ടാ­യി­രു­ന്നി­ല്ല. നാലു കൊല്ലം മുമ്പ് മരി­ച്ചു. ആകെ­യു­ണ്ടാ­യി­രുന്ന മകന്‍ വണ്ടി ഏറ്റെ­ടു­ക്കു­മെ­ന്നാ­യി­രുന്നു പ്രതീ­ക്ഷ. അവന്‍അതി­നൊന്നുംനില്‍ക്കാതെ നാടു വിട്ട് എങ്ങോട്ടോ പോയി.

"ചെക്കന്റെ ഒരു വര്‍ത്താ­നോ­ല്യ,' എന്റെ ചിന്ത­കള്‍ പിടി­ച്ചെ­ടു­ത്തി­ട്ടെന്ന പോലെരാമന്‍ പറ­ഞ്ഞു. "എനി­യ്ക്കാ­ണെ­ങ്കില്‍ കണ്ണ് പിടി­യ്ക്ക്ണ്‌­ല്യ. ഡോക്ടറെ കണ്ടു. തിമി­രം.ഓപ്പ­റേ­ഷന്‍ വേണം എന്നു പറേണു.'

അത് തുട­ക്കമാ­യി­രു­ന്നു. കാര്യ­മായി എന്തൊ­ക്കെയോ രോഗം ബാധിച്ച് അമൃതആശു­പ­ത്രി­യിലേയ്ക്ക് യാത്ര തുട­ങ്ങി. കാണു­മ്പോ­ഴൊക്കെ അസു­ഖ­ങ്ങ­ളേ­ക്കു­റിച്ച് വിസ്തരി­ച്ചു. നട­ക്കാന്‍ വയ്യാത്ത കാലും വലിച്ചു വെച്ച് ഒരു­ച്ച­നേ­രത്ത് വീട്ടില്‍ വന്നു. ആശു­പ­ത്രിയില്‍കെട്ടി­വെ­യ്ക്കാന്‍ മൂന്നു ലക്ഷം വേണം. എന്തെ­ങ്കിലും സഹാ­യിച്ചേ തീരൂ. ആയി­ര­ത്തില്‍ കുറഞ്ഞ ഒരു സംഖ്യയും രാമന് വേണ്ട.

"നിങ്ങള്‍ക്ക് ക്ഷേമ­നി­ധി­യി­ല്ലേ,' ഒരി­യ്ക്കല്‍ പണം ആവ­ശ്യ­പ്പെട്ടു വന്ന­പ്പോള്‍ഞാന്‍ ചോദി­ച്ചു. ഉണ്ടെന്നോ ഇല്ലെന്നോ വ്യാഖ്യാ­നി­ച്ചെ­ടു­ക്കാ­വുന്ന വല്ലാത്ത ഒരു ചിരി­യായി­രുന്നു മറു­പ­ടി.

"ഇട­യ്ക്കിടെ ഇങ്ങനെ വന്നാല്‍ വിഷ­മ­മാണ് രാമാ,' നാലാ­മത്തെ വട്ടം വന്ന­പ്പോള്‍കുറ­ച്ച് അപ്രിയം പറ­യേണ്ടി വന്നു. "എത്രയെ­ന്നു വെച്ചാണ് ഒരാള്‍ക്കു സഹാ­യി­യ്ക്കാന്‍പറ്റ്ാ? എനി­യ്ക്കൂല്യേ പ്രാര­ ്ധ­ങ്ങള്‍?'

അത് അയാള്‍ പ്രതീ­ക്ഷി­ച്ചി­രു­ന്നി­ല്ല. നീരു വന്ന കാല് തിണ്ണ­യിലേയ്ക്കു കയറ്റിവെച്ച് തൂണു ചാരി അയാള്‍ ഇരു­ന്നു. കിത­പ്പൊ­ന്ന­ട­ങ്ങി­യ­പ്പോള്‍ കുറച്ചു വെള്ളം വേണമെന്ന് ആവ­ശ്യ­പ്പെ­ട്ടു. ഗ്ലാസ്സു മാറ്റി­വെച്ച് പാത്ര­ത്തില്‍നിന്ന് നേരിട്ടു വായി­ലേയ്ക്കു കമ­ഴ്ത്തി.നട­ന്ന­തിന്റെ കെടുതി തീര്‍ക്കാന്‍ കാലില്‍ ഉഴി­ഞ്ഞു.

"ഇനി ഞാന്‍ വര്‌ല്യ തിരു­മേനീ,' പണവും കൊണ്ട് ഇറ­ങ്ങു­ന്ന­തി­നി­ട­യില്‍ അയാള്‍പറ­ഞ്ഞു. വയ്യാത്ത കാലും വലിച്ചു വെച്ച് അയാള്‍ പടി കടന്നു പോയ­പ്പോള്‍ അങ്ങനെപറ­യേ­ണ്ടി­യി­രു­ന്നില്ല എന്ന് എനിയ്ക്കു തോന്നി.

കുറ്റ­ബോ­ധ­ത്തിന്റെ കാര്യ­മു­ണ്ടാ­യി­രു­ന്നില്ല. വീട്ടി­ലേയ്ക്കു വന്നില്ല എന്നേ­യു­ള്ളു.ഊര­കത്തു വെച്ച് കാണു­മ്പോ­ഴൊക്കെ അയാള്‍ അടുത്തു വന്നു. അസു­ഖ­ങ്ങ­ളേ­ക്കു­റിച്ച്‌വിസ്ത­രി­ച്ചു. പണം എത്ര­യാ­യാലും മതി­യാ­വു­ന്നി­ല്ലെന്നു പറ­ഞ്ഞു. നോട്ടു­കള്‍ കിട്ടു­ന്നതുവരെ മുന്നില്‍ത്തന്നെ നിന്നു. പല പ്രാവശ്യം കഴി­ഞ്ഞ­പ്പോള്‍ ഞാന്‍ ഒളിച്ചു നില്‍ക്കാന്‍ ഇടംഅന്വേ­ഷിച്ചു തുടങ്ങി. പക്ഷേ കള്ളനും പോലീസും കളി­യില്‍ രാമന്‍ എപ്പോഴും എന്നെതോല്‍പ്പി­ച്ചു.

"പേപ്പ­റില്‍ കണ്ടില്ലേ? ടാക്‌സീടെ മിനിമം കൂലി നൂറ്റ­മ്പ­താ­ക്കി,' എന്റെ അടുത്തുനിന്നി­രുന്ന ചെറു­പ്പ­ക്കാ­രന്‍ പറ­ഞ്ഞു. "ഓട്ടോ­വിന് ഇരു­പ­ത്. പിന്നെ കിലോ­മീ­റ്റ­ര്‍ തോറുംപത്തു­റു­പ്പി­ക. നമ്മ­ളേ­പ്പോ­ലെ­യുള്ള സാധാ­ര­ണ­ക്കാര്‍ക്ക് ഇതൊക്കെ അഫോഡ് ചെയ്യാന്‍പറ്റ്വോ?'

മുന്നിലൂടെ ചീറി­പ്പാ­ഞ്ഞു­പോ­വുന്ന വാഹ­ന­ങ്ങ­ളെ കണ്ടു­കൊണ്ട് രാ­മന്‍ ഇപ്പോള്‍പാത­യുടെ മറു­ക­ര­യില്‍ നില്‍ക്കു­ക­യാ­ണ്. തൃശ്ശൂരു നിന്ന് വരുന്ന ബസ്സില്‍നിന്ന് ഇറ­ങ്ങു­ന്ന­വരെ ആരെ­യെ­ങ്കിലും ലക്ഷ്യം വെച്ചാവാം നില്‍പ്. വണ്ടി­യോ­ടി­യ്ക്കുന്ന കാലത്തും അതായി­രു­ന്നു­വല്ലോ പതി­വ്.

"എത്ര കൂട്ടിക്കൊടുത്തിട്ടും എന്താ കാര്യം?' ചെറു­പ്പ­ക്കാ­രന്‍ തുടര്‍ന്നു:"ഇവ­ന്മാര്‍ക്ക് സേവിങ്ങ് മെന്റാ­ലി­റ്റി­യി­ല്ല. കിട്ടു­ന്ന­തൊക്കെ ബാറില്‍ കൊണ്ടു­കൊടുക്കും.അതുകൊണ്ടല്ലേ ഇയാള്‍ക്ക് ഇങ്ങനെ കൈയും നീട്ടി നട­ക്കേണ്ടി വരു­ന്നത്?'ഇക്ക­ഴിഞ്ഞ കാല­ത്തി­നി­ടയ്ക്ക് ഒരി­യ്ക്കല്‍പ്പോലും രാമനെ മദ്യ­പിച്ചു കണ്ടി­ട്ടി­ല്ല.ബീഡി­വ­ലിയോ മുറുക്കോ ഉണ്ടാ­യി­രു­ന്നില്ല രാമ­ന്. ഉടു­പ്പിലും നട­പ്പിലും ധൂര്‍ത്തിന്റെ ഒരുലക്ഷ­ണവും ഇതു­വരെ കണ്ടി­ട്ടി­ല്ല.

ചെ­റു­പ്പ­ക്കാ­ര­നോട് അതു പറ­യാന്‍ തുട­ങ്ങു­ക­യാ­യി­രു­ന്നു. പക്ഷേ അപ്പോ­ഴേയ്ക്കുംചേര്‍പ്പില്‍നി­ന്നുള്ള വളവു തിരിഞ്ഞ് "സീതു­മോള്‍' വരു­ന്നതു കണ്ടു. സ്കൂള്‍ വിട്ട നേര­മാ­യ­തു­കൊണ്ട് ബസ്സില്‍ നല്ല തിര­ക്കു­ണ്ടാ­വും. കിണഞ്ഞു ശ്രമി­ച്ചി­ല്ലെ­ങ്കില്‍ കയ­റാന്‍ പറ്റി­യെന്നുവരി­ല്ല. പിന്നെ ഓട്ടോ­റി­ക്ഷയോ ടാക്‌സിയോ പിടി­യ്‌ക്കേ­ണ്ടി­വ­രും. ബസ്സില്‍ ചാടി­ക്ക­യ­റാന്‍ ഞാന്‍ അരയും തലയും മുറുക്കി.
രാമന്റെ വണ്ടി (അഷ്ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക