Image

ഇര്‍വിങ് സിറ്റിയിലെ ഓണാഘോഷം ശ്രദ്ധേയമായി

ഷാജി രാമപുരം Published on 17 October, 2014
ഇര്‍വിങ് സിറ്റിയിലെ ഓണാഘോഷം ശ്രദ്ധേയമായി
ഡാലസ്: ഇര്‍വിങ്് സിറ്റിയില്‍ മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്ന ഗ്രാഫ് ഫാംസ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടന്ന എട്ടാമത് ഓണാഘോഷം ശ്രദ്ധേയമായി.

നൂറ്റിനാല്‍പതില്‍പരം മലയാളി കുടുംബങ്ങള്‍ ഒരു കമ്മ്യൂണിറ്റിയില്‍ ഒരുമിച്ച് വസിക്കുന്നത് അമേരിക്കയില്‍ വിരളമാണ്. അതിലുപരി എല്ലാവര്‍ഷവും ഓണം ഒത്തൊരുമയോടെ ആഘോഷിക്കുന്നത് ഈ കുടുംബങ്ങളുടെ ഒരു പ്രത്യേകതയാണ്.

സെപ്റ്റംബര്‍ 19 വെളളിയാഴ്ച വൈകിട്ട് കമ്മ്യൂണിറ്റിയുടെ മൈതാനത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം നാടന്‍ കായിക മത്സരങ്ങളും സെപ്റ്റംബര്‍ 20 ശനിയാഴ്ച വൈകുന്നേരം ഇര്‍വിംഗിലുളള ചിന്മയ മിഷന്‍ ചിത്രകൂട്ട് ഹാളില്‍ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

പരിപാടികള്‍ക്ക് കണ്‍വീനര്‍ ജേക്കബ് മാത്യുവും ട്രസ്റ്റി ജോസ് തോമസും നേതൃത്വം വഹിച്ചു. ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി പ്രഫസര്‍ മാണി സ്‌കറിയ മുഖ്യാതിഥിയായിരുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കുടുംബത്തിനായിരുന്നു ഭദ്രദീപം കൊളുത്തനുളള ഭാഗ്യം ലഭിച്ചത്. ഭരതനാട്യം, സെമി ക്ലാസിക്കല്‍ നൃത്തം, സമൂഹ ഗാനം, വളളം കളി എന്നീ വിവിധയിനം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു. പുലികളിയുടെയും താലപ്പൊലിമയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടിയ മാവേലി തമ്പുരാന്റെ ആഗമനം സദസ്യരുടെ മനസ് കേരളത്തിന്റെ ഓര്‍മ്മകളിലേക്ക് നയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക