Image

മുല്ലാക്കകളുടെ അതിപ്രസരം- കൈരളി ന്യൂയോര്‍ക്ക്

കൈരളി ന്യൂയോര്‍ക്ക് Published on 16 October, 2014
മുല്ലാക്കകളുടെ അതിപ്രസരം- കൈരളി ന്യൂയോര്‍ക്ക്
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ യൂറോപ്പിന്റെ സംഭാവനയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധം ഇസ്ലാം മതത്തിന്റെ സംഭാവനയായി മാറാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നു.
മറ്റുള്ളവരുടെ ദൗര്‍ബല്യം മുതലെടുക്കുക സകല ചരാചരങ്ങളുടെയും നിലനില്‍പ്പിന്റെ ഭാഗമായിരിക്കെ, ആ പ്രവണതയ്ക്ക് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതെ തങ്ങളുടെ കാഴ്ചപ്പാടിലൂടെ നിലനില്‍പ് സംരക്ഷിക്കുക മാത്രമാണ് ഉത്തമ മാര്‍ഗ്ഗം.

നമ്മുടെ പ്രതിപാദ്യ വിഷയം ഇസ്ലാം വിഭാഗത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപസ്വരങ്ങളാണ്. മനുഷ്യര്‍ സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്നു കാലാകാലങ്ങളായി പിന്തുടരുന്നു പോരുന്ന ഒരു ശൈലിയുണ്ട്. അതിനെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് തങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും 'കാഫിറിങ്ങു' കളാണെന്ന് തെറ്റിദ്ധരിച്ചുവശായല് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും   ആടി ഉലയും. ഇതുതന്നെയാണ് ഇന്ന് ഇസ്ലാം മതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സുന്നികള്‍ ഷിയകളെ വെറുക്കുന്നു. ഷിയകള്‍ മറിച്ചും. സുന്നിയും ഷിയകളും കുര്‍ദ്ദിനെ വെറുക്കുന്നു. ഇവ മൂന്നും ചേര്‍ന്ന് ക്രിസ്ത്യന്‍സിനെയും, ഹൈന്ദവരെയും, ബാക്കി നാനാ ജാതികളെയും വെറുക്കുന്നു. മിഡിലീസ്റ്റിലുള്ള ഇസ്ലാം വിശ്വാസികള്‍ എന്തോ സാരാമായ പൊരുത്തക്കേട്.!! ഈ കുത്തിത്തിരിപ്പ് മുതലെടുക്കാന് അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കഴുകനെപ്പോലെ വട്ടമിടുന്നു…

പാക്കിസ്ഥാനില്‍ തന്നെ ആരംഭിക്കാം. സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുവോ, ക്രിസ്ത്യനോ, ജൈനനോ ഇല്ലാത്ത ഒരു മുസ്ലീം രാജ്യം കെട്ടിപ്പടുക്കാന്‍ പോയ പാക്കിസ്ഥാനിന്നെവിടെ നില്‍ക്കുന്നു. പട്ടിണി ഉണ്ടെങ്കിലും മറ്റുള്ളവരുടെ കക്ഷത്തില്‍ തലവെച്ചു കൊടുക്കാതെ മുമ്പോട്ടു പോകുന്ന ഇന്‍ഡ്യ എവിടെ നില്‍ക്കുന്നു. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? താലിബാന്റെ കിരാത വാഴ്ച!!

ഇറാനിലേയ്ക്ക് കടക്കാം. ഷായുടെ ഭരണകാലത്ത് മറ്റു രാജ്യങ്ങള്‍ പോലെ സ്വച്ഛന്ദം വിഹരിച്ചിരുന്ന ഇറാന്‍, മുല്ലാക്കകളുടെ സ്വാധീനത്താല്‍ അവിടെയും അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇറാക്കിലെ ഇസ്ലാം എവിടെ നില്‍ക്കുന്നു  എന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം.

സൗദി അറേബ്യ- തങ്ങള്‍ക്കിഷ്ടമില്ലാത്ത സുന്നികളെയും ഷിയകളെയും വകവരുത്താന്‍ എത്ര പണം വേണമെങ്കിലും നല്‍കുന്നു. ഐഎസ്‌ഐസിന്റെ ഉത്ഭവം എവിടെനിന്നാണ്? ഇവര്‍ക്ക് ഈ ആയുധങ്ങള്‍ കൈക്കലാക്കാന്‍ അവസരം ഒരുക്കിയത് ആര്? ഐഎസ്‌ഐഎസിനെ പിടിക്കാന്‍ മുമ്പോട്ടു വരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ മടിച്ചു നിന്നതിന്റെ കാരണമെന്ത്? ഒടുവില്‍ ചെകുത്താനെ എല്ലാം കല്ലെറിഞ്ഞ് ഓടിക്കാന് അവസരം നല്‍കുന്നവര്, തങ്ങള് തന്നെ സിറിയയിലേക്ക് അഴിച്ചുവിട്ട ചെകുത്താന്മാരെ പിടിക്കാന്‍ അമേരിക്കയുടെ നിര്‍ബന്ധത്താല്‍ നിര്‍ബദ്ധരായിരിക്കുന്നു! അമേരിക്ക പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരു രാജ്യത്തെ എങ്കിലും പേടിയുള്ളതു നല്ലതുതന്നെ.

ഇനി വേറൊരു സിനേറിയോയിലേക്ക് കണ്ണോടിക്കാം…ഐഎസ്‌ഐസിനെ പടിക്കാനെന്ന വ്യാജേന സിറിയയിലേക്ക് പോയ അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങള് അസ്സദിനെ എങ്ങനെ വീഴ്ത്താം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അങ്ങനെ ഒരു നീക്കം. അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായാല്‍ സിറിയയെ പിന്തുണയ്ക്കുന്ന റഷ്യയും ചൈനയും നോക്കി നില്‍ക്കുമെന്ന് കരുതുന്നോ?

അങ്ങനെ ലോകം വറചട്ടിലായിരിക്കെ ഇന്‍ഡ്യക്കു ചെയ്യാവുന്ന ചില നീക്കങ്ങളുണ്ട്. ആദ്യമായി പറയട്ടെ, ഐഎസ്‌ഐസ്നെ പിടിക്കാന്‍ അന്താരാഷ്ട്രങ്ങളോടൊത്ത് കൈകോര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാടെ നിരാകരിച്ചതില്‍ യാതൊരു തെറ്റുമില്ല. കാരണം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇളക്കി പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ക്കെതിരെ പൊരുതാന്‍ പോകുന്നത് ഒരിക്കലും അഭിലഷണീയമല്ല. മറ്റൊന്ന് ഇന്‍ഡ്യയിലെ മുസ്ലീംസ്.

ഇന്‍ഡ്യയുടെ അഖണ്ഡതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തില്ലെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവനയും, അതിനെ ഉദ്ധരിച്ചുകൊണ്ട് ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രസിഡന്റ് ശ്രീ.ഇ. അഹമ്മദ് സാഹിബ് പ്രതികരിച്ചതും, ഇന്‍ഡ്യയില്‍ നിന്നു ഐഎസ്‌ഐഎസ് ല്‍ ചേരാന്‍ പോയി തിരിച്ചു വരുന്നവരെ മറ്റു രാജ്യക്കാര്‍ ചെയ്യുപോലെ ജയിലിലടയ്ക്കാതെ, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും എന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനവും, എല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇന്നത്തെ കലുഷിതമായ ഇസ്ലാംമത രാഷ്ട്രങ്ങളുടെ സങ്കുചിത ചിന്താഗതിക്കെതിരെ ഇന്‍ഡ്യക്ക് ചിലതെല്ലാം ചെയ്യാന്‍ സാധിച്ചേക്കും. കാരണം ലോകത്തിലുള്ള മുസ്ലീം ജനതയുടെ നല്ലൊരു പങ്ക്‌ ഇന്‍ഡ്യയിലാണ് വസിക്കുന്നത്. പിന്നെ ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ അങ്ങനെ പല രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ പണം കുറവായിട്ടോ എന്തോ, പണം കുമിഞ്ഞു കൂടിയിരിക്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അള്ളാഹുവിന്റെ വാക്കുകള്‍ ചെവിക്കൊള്ളുന്നവരായിട്ടാണ് ഇവരെ കാണാന്‍ സാധിക്കുന്നത്. അങ്ങനെ സമാധാനത്തില്‍ വിശ്വസിക്കുന്ന ഈ രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് മിഡിലീസ്റ്റിലെ ഇന്നത്തെ വിലപ്‌സന്ധിക്കു പരിഹാരം കാണാന്‍, ഭവിഷ്യത്തിനെക്കുറിച്ച്, നിധികാക്കുന്ന ഭൂതത്തെ ബോധവല്‍ക്കരിക്കാന്‍ ഇന്‍ഡ്യ ഉള്‍പ്പെട്ട മുസ്ലീം സമൂഹങ്ങള്‍ക്കു കഴിയണം.

മറ്റൊന്ന്, മിഡിലീസ്റ്റിലെ ഒട്ടകങ്ങളുടെ പാലു കുടിച്ച് നിരവധി ഇന്‍ഡ്യാക്കാര്‍ അന്നത്തിനു വക കണ്ടെത്തിയിട്ടുണ്ട്. അതിനു വിഘ്‌നം വന്നാല്‍ ഇന്‍ഡ്യയുടെ എക്കോണമിയും തകരും. അതു വഴി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആഗ്രഹം പൂര്‍ണ്ണമായി സഫലീകരിക്കാന്‍ അവസരംനല്‍കും.
ഓര്‍ക്കുക-കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ജീവിക്കുന്നത്. അതിനു തടയിടാന്‍, ഇന്‍ഡ്യയുടെ നിലനില്‍പ്പ് ശക്തമാക്കാന്‍ വിദേശനയത്തില്‍ അല്പം മാറ്റം വരുത്തി, കലുഷിതമായ അന്തരീക്ഷത്തില്‍ കഴിയുന്ന മുസ്ലീം ജനതയെ സഹായിക്കാന്‍ ഇന്‍ഡ്യ മുന്നോട്ട് വരണം.
ജയ്ഹിന്ദ്
മുല്ലാക്കകളുടെ അതിപ്രസരം- കൈരളി ന്യൂയോര്‍ക്ക്
Join WhatsApp News
Truth man 2014-10-16 06:35:43
According to the bible everything will happen  do not worry.
People are worse now,same sex marriage is going to allow in the catholic .if you have money please give to the poor people.
Do not buy flat in cochi and drink bad water and damage your kidney .why we are blaim Muslim brothers.Catholic killed millions of people in the world.Religion is standing for the corruption only 
We are human being that,s all .God has no religion.Vayalar said long time ago this truth.That truth is going now.truth is truth
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക