Image

ചൈനയിലെ ഒരു സ്‌കൂളിന്റെ ടെറസ്സിലെ കളിസ്ഥലം

മാത്യു ജോയിസ്‌ , സിന്‍സിനാറ്റി Published on 11 October, 2014
ചൈനയിലെ ഒരു സ്‌കൂളിന്റെ ടെറസ്സിലെ കളിസ്ഥലം
ചൈനയിലെ റ്റിയന്‍ റ്റായ്‌ എന്ന ജനസാന്ദ്രമായ സിറ്റിയില്‍ സ്ഥല ദൗര്‍ലഭ്യത ഒരു വന്‍ വിഷയമാണ്‌. അവിടുത്തെ ഒരു െ്രെപമറി സ്‌കൂളില്‍ കളിസ്ഥലത്തിനു തീരെ ഇടമില്ലാത്ത സാഹചര്യത്തില്‍ വളരെ ബുദ്ധിപരമായി ആ സ്‌കൂളിന്റെ വിശാലമായ മേല്‌ക്കൂര തന്നെ ട്രാക്ക്‌പാഡ്‌ ആക്കി സുന്ദരമാക്കിയെടുത്താണ്‌ ആ പ്രശ്‌നം പരിഹരിച്ചത്‌,.ചില്ലറ സംഭവമൊന്നുമല്ല, ഫോട്ടോകളില്‍ ഒന്ന്‌ ശ്രദ്ധിച്ചുനോക്കിയാല്‍ ചൈനാക്കാരന്റെ വൈഭവവും പ്രായോഗികതയും വ്യക്തമാകും.

ഓടാനുള്ള ട്രാക്കുകളും ബാസ്‌കറ്റ്‌ ബോള്‍ കോര്‍ട്ടുമെല്ലാം ടെറസ്സിലാക്കിയപ്പോള്‍, നടുമുറ്റം കുട്ടികള്‌ക്ക്‌ധ അസെംബ്ലി കൂടാനും മറ്റു കളികള്‍ക്കും പര്യാപ്‌തമായി.

ടെറസ്സിലെ കളിക്കളത്തിനു ചുറ്റുമായി ഒരു മീറ്ററിലധികം പൊക്കത്തില്‍ കട്ടിയുള്ള ഗ്ലാസ്സുകൊണ്ട്‌ വേലിയും അതിനു ചുറ്റും ഗ്രീന്‍ ബെല്‍റ്റും ഏറ്റവും പുറത്തായി രണ്ടു മീറ്റര്‍ പൊക്കത്തില്‍ കട്ടിയുള്ള ഗ്ലാസ്‌ ഭിത്തിയുമുണ്ട്‌.

ഇതുപോലെ നമ്മുടെ ജനസാന്ദ്രമായ പട്ടണങ്ങളിലും, നല്ല ഡിസൈനിങ്ങും പ്ലാനിങ്ങും ബുദ്ധിയും പ്രായോഗികമായി പരീക്ഷിക്കാന്‍ ഇത്‌ സഹായിച്ചിരുന്നെങ്കില്‍!
ചൈനയിലെ ഒരു സ്‌കൂളിന്റെ ടെറസ്സിലെ കളിസ്ഥലം
ചൈനയിലെ ഒരു സ്‌കൂളിന്റെ ടെറസ്സിലെ കളിസ്ഥലം
ചൈനയിലെ ഒരു സ്‌കൂളിന്റെ ടെറസ്സിലെ കളിസ്ഥലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക