Image

ഇരട്ട പൗരത്വം എന്നാല്‍ ഇരട്ട വള്ളത്തിലെ യാത്ര എന്നല്ല അര്‍ത്ഥം (ഫിലിപ്പ് മാരേട്ട്)

ഫിലിപ്പ് മാരേട്ട് Published on 11 October, 2014
ഇരട്ട പൗരത്വം എന്നാല്‍ ഇരട്ട വള്ളത്തിലെ യാത്ര എന്നല്ല അര്‍ത്ഥം (ഫിലിപ്പ് മാരേട്ട്)
ഒരു പത്രത്തില്‍ ഈയിടെ വന്ന ഒരു ലേഖനമാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. രശ്മി സദാശിവന്‍ എന്ന പേരിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത്രയധികം വായനക്കാര്‍ ഇല്ലാത്ത ഈ ഓണ്‍ലൈന്‍ പത്രത്തില്‍ മാത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുകണ്ടതിനാലും രശ്മി സദാശിവന്‍ എന്നൊരു വ്യക്തിയുടെ ഒരു സംഭാവനയും അമേരിക്കന്‍ മലയാളി മാധ്യമരംഗത്ത് ഇന്നുവരെ ആരും കണ്ടിട്ടില്ലന്നതും കൂട്ടിവായിക്കുമ്പോള്‍ ഇതൊരു ബിനാമി പേരാണെന്നും നമ്മുടെ സമൂഹത്തില്‍ ചിന്താക്കുഴപ്പമുണ്ടാകാന്‍ ആരോ ബോധപൂര്‍വ്വം തൊടുത്തു വിട്ട ഒരു അബദ്ധ വെടിയാണെന്ന് നമ്മുക്ക് മനസ്സിലാകും.

എന്തായാലും ശുദ്ധവിവരക്കേടാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍ എന്നു പറയാന്‍ ങ്ങങ്ങള്‍ ആഗ്രഹിക്കുന്നു. ഇരട്ട പൗരത്വം എന്ന ആവശ്യവുമായി മുന്നോട്ടുവന്ന വ്യക്തികലെല്ലാവരും തന്നെ ഇന്ത്യയിലും അമേരിക്കയിലും അവരുടെ മാന്യതയും ആത്മാര്‍ത്ഥതയും തെളിയിച്ചു കഴിഞ്ഞവരാണ്. അവരെ പുച്ഛിച്ചുകൊണ്ടുള്ള ലേഖനം പ്രവാസി ഇന്ത്യക്കാരെ ആകമാനം പുച്ഛിക്കുന്ന പ്രവര്‍ത്തിയാണ്.

യഥാര്‍ത്ഥത്തില്‍ ഇത് രശ്മി സദാശിവന്‍ എന്ന വ്യക്തി തന്നെയാണെഴുതിയതെങ്കില്‍ അങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടാനും ഇക്കാര്യത്തില്‍ കൂടുതല്‍ ആശയവിനിമയം നടത്താനും ഞങ്ങള്‍ തയ്യാറാണ്. അതുപോലെ താങ്കള്‍ ഒരു കപട സൃഷ്ടിയല്ലെങ്കില്‍ നിങ്ങള്‍ ഇനിയും ഇതുപോലെ പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാന്യമായ ഭാഷയില്‍ പ്രതികരിക്കാനും അതുപോലെ ആ വിഷയത്തെപ്പറ്റി നന്നായി അറിയുകയും വേണം.

ങ്ങങ്ങളാരും ഇന്ത്യയെ വെറുക്കുന്നവരല്ല ഒരു പക്ഷെ നിങ്ങളെക്കാളുമധികം ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളില്‍ പലരും ഇന്ത്യക്ക് വെളിയില്‍ പോയത് നല്ലൊരു ഭാവി ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്. ഞങ്ങള്‍ ഒരു വിസ തരാമെന്നേറ്റാല്‍ ആദ്യം പുറപ്പെടാനൊരുങ്ങുന്നത് നിങ്ങളെ പോലുള്ളവര്‍ തന്നെ ആയിരിക്കും.

പിന്നെ ഞങ്ങള്‍ എന്തുകൊണ്ട് ഇവിടുത്തെ പൗരത്വം സീകരിച്ചു?. കൊള്ളാം ഉത്തരം വളരെ ലളിതം. വളരെ കഠിനാധ്വാനം ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇവിടുത്തെ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടത്തെ പൗരത്വം ആവശ്യമാണ്. കുറഞ്ഞ പക്ഷം ഗ്രീന്‍കാര്‍ഡെങ്കിലും ഉണ്ടായിരിക്കണം. ഗെവണ്‍മെന്റ് തലത്തിലുള്ള ഉയര്‍ന്ന ജോലികള്‍ക്ക് ഇവിടത്തെ പൗരത്വം കൂടിയേ തീരു.

ഇവിടെമാത്രമല്ല മാത്രമല്ല ഗള്‍ഫില്‍ പോലും വിദേശികള്‍ക്ക് പൗരത്വം കൊടുക്കാന്‍ തുടങ്ങിയാല്‍ അവിടുത്തെ പൗരത്വം സ്വീകരിക്കുന്ന കൂടുതല്‍ അധികാരവും ആനൂകൂല്യങ്ങളും ലഭിച്ചാല്‍ അവിടെയുള്ള വിദേശികള്‍, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ബെഹു ഭൂരിപക്ഷം പേരും അവിടുത്തെ പൗരത്വം സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല ഒരുദാഹരണം കൊണ്ടുമാത്രം എനിക്കിത് സ്ഥിരീകരിക്കാന്‍ സാധിക്കും. നാട്ടിലുള്ളതിനെക്കാള്‍ എത്രയോ അധികം ശബളവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഗള്‍ഫില്‍ ലഭിക്കുമെങ്കിലും അവിടെ നിന്നുപോലും അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആളുകള്‍ തയ്യാറാകുന്നു.

യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ പ്രവാസികളെ നിങ്ങളെപോലുള്ളവര്‍ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത് നിങ്ങളെക്കാളും എത്രയോ അധികം വിദ്യാഭ്യാസവും മറ്റ് യോഗ്യതകളുംമുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അവരും നാട്ടില്‍ തങ്ങിയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഇന്ത്യയെ മാത്രം സ്‌നേഹിച്ചിരുന്നുയെങ്കില്‍ ഇന്ന് തൊഴില്‍രഹിതനായി തെരുവില്‍ അലഞ്ഞു നടക്കേണ്ടി വന്നേനെ. അപ്പോള്‍ പിന്നെ ഇന്ത്യയെ തള്ളി പറയേണ്ടിവരില്ല.

നിങ്ങള്‍ക്കിനിയും പ്രതികരിക്കാനും എഴുതുവാനും ആഗ്രഹമുണ്ടെങ്കില്‍ അതിനായുള്ള നല്ല നല്ല വിഷയങ്ങള്‍ ഞങ്ങള്‍ പറഞ്ഞുതരാം.ഇപ്പോഴത്തേക്ക് ഈ വിഷയമിരിക്കട്ടെ. മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന അഭ്യസ്തവിദ്യര്‍ക്ക് ഇവിടത്തെ ജോലി ലഭിക്കണമെങ്കില്‍ പലപ്പോഴും പല കടമ്പകളും കടക്കേണ്ടിവരും എന്തിനുപറയണം,ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാര്‍പോലും ഇവിടത്തെ ലൈസന്‍സ് ലഭിക്കാത്തടതുകാരണം കൂലിപണി ചെയ്യേണ്ടിവരുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.
പിന്നെ ഒരു കാര്യം വിവരക്കേട് വിളിച്ചുകൂവി മറ്റുള്ളവരെ വായടപ്പിക്കാന്‍ ശ്രെമിക്കുന്നതിനുമുമ്പ് താങ്കളുടെ മനസ്സിലെ ചിന്തകള്‍ക്ക് എന്തെങ്കിലും മൂല്യമോ അര്‍ത്ഥമോ ഉണ്ടെന്ന് സ്വയം തീരുമാനിക്കുക.

ഇരട്ടപൗരത്വം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണത്തില്‍ പങ്കെടുക്കുക വിജയിപ്പിക്കുക!

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സിഗ്‌നേച്ചര്‍ അയക്കാന്‍ സാധിക്കും.
മറക്കാതെ ക്ലിക്ക് ചെയ്യുക.
 
 
ഫിലിപ്പ് മാരേട്ട് -  9737154205.   ജോസ് പിന്റോ സ്റ്റീഫെൻ - 2016025091.   ലിജോ ജോണ് - 5169462222.

ഇരട്ട പൗരത്വം എന്നാല്‍ ഇരട്ട വള്ളത്തിലെ യാത്ര എന്നല്ല അര്‍ത്ഥം (ഫിലിപ്പ് മാരേട്ട്)
Join WhatsApp News
Vinu M.N. 2014-10-12 20:43:55
'ഞങ്ങൾ' എന്നു നിങ്ങൾ പറയുന്നതു അമേരിക്കാ കാനഡാ ബ്രിട്ടൻ തുടങ്ങിയ വെള്ളക്കാരുടെ നാടുകൾ - ഇംഗ്ലീഷു സംസാരിക്കുന്ന രാജ്യങ്ങൾ - എന്നു കരുതിയാണെന്നു ഊഹിക്കുന്നു. ഗൾഫിൽ ഇതു നടക്കില്ല, അവിടെ 'വാരത്താളു' ജോലി മാത്രമേ ഉള്ളൂ - കിട്ടിയ വാരത്തേക്കു പറയുന്ന പണി ചെയ്തിട്ടു തിരിച്ചു പോവാം. ഗ്രീൻകാർഡു പോലും വേണമെന്നു ആരും ഇന്നുവരെ അവിടെ ചോദിച്ചിതായി അറിവില്ല. ഇരട്ട പൗരത്വം നോർത്തമേരിക്കക്കും ഇംഗ്ലണ്ടിനും മാത്രം എന്നു നിശ്ചയിക്കാൻ പ്രശ്നമുണ്ടാവും. അമേരിക്കയിൽ മൂന്നോ നാലോ ജനറേഷൻ പഴക്കമുള്ള ഇന്ത്യാക്കാരെ ഉള്ളൂ എങ്കിലും 500 വർഷങ്ങൾക്കു മുൻപും കരീബിയനിലും ആഫ്രിക്കയിലും ഇംഗ്ലണ്ടിലും ജർമ്മനി  തുടങ്ങിയിടങ്ങളിലും പോയി  ആ രാജ്യങ്ങളിൽ "പകുതി ഇന്ത്യാക്കാരായി" ജീവിച്ചു പൊരുന്നവർ ക്കും ഇന്ത്യയിൽ ഇരട്ട പൗരത്വം ഉണ്ടെങ്കിൽ വന്നു കഴിയാം എന്ന സ്ഥിതി വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കും.  ഇതൊക്കെ  ഓ.സി.ഐ. കാർഡിന്റെ സൃഷ്ടിയിൽ വന്നതും ചർച്ചകൾ നടന്നിട്ടുള്ളതുമാണ്. രണ്ടു കക്ഷത്തിലും, പിന്നെ ബ്രിട്ടനിലിൽ  നിന്ന് വേറൊന്നും കൂടി മൂന്നെണ്ണം വേണമെന്നുള്ളവരും കാണും. അതുകൊണ്ട് 'ഇരട്ട പൗരൻ' ആക്കാതെ 'വിദേശ പൗരനായ ഇന്ത്യാക്കാരൻ' എന്നു പേരിട്ടു ഓ.സി.ഐ.കാർഡു ഉണ്ടാക്കിയത് ഉചിതമായി തോന്നിയിട്ടുണ്ട്. ഇപ്പോൾ ആറുമാസം കഴിഞ്ഞാലുള്ള പോലീസ് വെരിഫിക്കേഷൻ വേണ്ട എന്നാക്കി ആജീവനാന്ത വിസ PIO കാർഡിനു കൊടുത്തത്‌ (ഈ മാസം നല്കിയത്) ഓ.സി.ഐ-ക്കും ബാധകമാക്കാൻ സാധിച്ചേക്കും. അല്ലെങ്കിൽ ഏതെങ്കിലും ഒരു കാർഡു മാത്രമായി ഇവകൾ ഒന്നിച്ചേക്കാം. ഓ.സി.ഐ-ൽ കൂടി ഇന്ത്യൻ പൗരത്വം തിരിച്ചു എടുക്കാനും സാധിക്കും. അത്തരത്തിൽ സംഗതികൾ മുൻപിൽ ഉള്ളപ്പോൾ ഇരട്ട പൗരത്വം അടിച്ചു കൊടുക്കേണ്ടതായിട്ടുണ്ടോ? രണ്ടു പൈസാ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക