Image

കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്

Published on 11 October, 2014
കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ. ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം.

മാധ്യമം ആഴ്ചപ്പതിപ്പിലാണ് ആരാച്ചാര്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്.'ആരാച്ചാരി'ന് 2013ലെ ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കെ.ആർ മീരയുടെ 'ആവേ മരിയ' എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. 

വീര്‍പ്പുമുട്ടലില്‍ കഴിയുന്ന കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന നോവലാണ് ആരാച്ചാര്‍. അധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ആ നോവലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനിക ക്ലാസിക് എന്നാണ് നിരൂപകന്മാര്‍ നോവലിനെ വിലയിരുത്തുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവല്‍ കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു ആരാച്ചാര്‍ കുടുംബത്തിന്‍െറ കഥയാണ് പറയുന്നത്്. തൂക്കുകയറും കയ്യിലേന്തി ചേതന എന്ന ആരാച്ചാര്‍ വെല്ലുവിളിക്കുന്നത് നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യങ്ങളത്തെന്നെയാണ്. ചരിത്രത്തെയും കെട്ടുകഥകളെയും വേര്‍തിരിച്ചറിയാനാകാത്തവിധം കലര്‍ത്തി നാടകീയവര്‍ണനയിലൂടെ വായനക്കാരനെ മാസ്മരികലോകത്തത്തെിക്കാന്‍ ആരാച്ചാറിന് കഴിയുന്നു. ബംഗാളിന്‍െറ ചരിത്രവും വര്‍ത്തമാനവും അതീവസൂക്ഷ്മതയോടെ നോവലില്‍ വിവരിച്ചിരിക്കുന്നു.

കയ്യടിക്കൊപ്പംതന്നെ വിമര്‍ശങ്ങളും ഏറ്റുവാങ്ങിയ കൃതിയാണ് ആരാച്ചാര്‍. ജോഷി ജോസഫിന്‍െറ ‘വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്’ എന്ന ഡോക്യുമെന്‍ററി പ്രചോദനമായിട്ടുണ്ടെന്ന് മീര വെളിപ്പെടുത്തിയിട്ടും അതേപ്പറ്റിയുള്ള വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഒരേ സമയം അലസവായന അനുവദിക്കാതിരിക്കുകയും അതേസമയം ത്രസിപ്പിക്കുന്ന എഴുത്തുശൈലിയിലൂടെ വായനക്കാരെ പിടിച്ചിരിത്തുകയും ചെയ്യുന്നുവെന്നതാണ് ആരാച്ചാറിന്‍െറ വൈദഗ്ധ്യം. ജെ. ദേവിക ആരാച്ചാര്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. മറ്റ് കൃതികള്‍ക്കും വിവര്‍ത്തനങ്ങളുണ്ടായി.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം,  ആവേ മരിയ,  ഗില്ലറ്റിന്‍,  ആ മരത്തെയും മറന്നു മറന്നു ഞാന്‍,  യൂദാസിന്‍്റെ സുവിശേഷം,  മീരാസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ തുടങ്ങിയവയാണ് മറ്റുകൃതികള്‍.

1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കെ. ആര്‍ മീരയുടെ ജനനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1993 മുതല്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് രാജിവെച്ചു. അങ്കണം അവാർഡ്​, ലളിതാംബിക അന്തർജനം സാഹിത്യ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്​.  Read in emalayalee

കായലോരത്തെ വീട്‌, മാവിലകളില്കാറ്റടിക്കുന്ന പാട്ട്‌ -കെ. ആര്‍. മീര (ഓര്മ്മക്കുറിപ്പ്‌: ചിത്രങ്ങള്‍: കുര്യന്പാമ്പാടി)

 മീരയാണു താരം; ദിലീപ്താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്പാമ്പാടി)

മീരയുടെ ശാസ്താംകോട്ട, എന്റെയും (സാം നിലമ്പള്ളില്‍)


കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക