Image

ഭൂമിയുടെ ന്യായവില ഇരട്ടിയാക്കുന്നു; സ്‌റ്റാമ്പ്‌ നികുതിയും കുത്തനെ വര്‍ദ്ധിക്കും

Published on 01 October, 2014
ഭൂമിയുടെ ന്യായവില ഇരട്ടിയാക്കുന്നു; സ്‌റ്റാമ്പ്‌ നികുതിയും കുത്തനെ വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രയവിക്രയം നടത്തുന്ന ഭൂമിയുടെ ന്യായവില അമ്പത്‌ ശതമാനം ഉയര്‍ത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്‌, സെറ്റില്‍മെന്റ്‌ എന്നിവയുടെ സ്‌റ്റാമ്പ്‌ നികുതി വര്‍ദ്ധിക്കും. ഭാഗം, റിലീസ്‌ എന്നിവക്ക്‌ ഒരുശതമാനവും ദാനം, സെറ്റില്‍മെന്റ്‌ എന്നിവയ്‌ക്ക്‌ രണ്ട്‌ ശതമാനവും ആയിരിക്കും ഇനി മുതല്‍ സ്‌റ്റാന്‌പ്‌ ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസ്‌ ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും. 25,000 രൂപയെന്ന്‌ സീലിങ്‌ ഇതോടെ ഇല്ലാതെയാകും.

റബ്ബറിന്റെ വിലയിടിവ്‌ തടയുക എന്ന ലക്ഷ്യത്തോടെസംസ്ഥാനത്ത്‌ റോഡുകളുടെ ടാറിംഗിനും മറ്റും റബ്ബര്‍ ബിറ്റുമിന്‍ ഉപയോഗിക്കും. ബിറ്റുമിന്‍ ലഭ്യമാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ബി.പി.സി.എല്ലിനോട്‌ ആവശ്യപ്പെടും. ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്‌ തടയുന്നതിന്‌ നിയമം കൊണ്ടുവരും. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ്‌ ബോര്‍ഡുകളാവും ആദ്യം നീക്കം ചെയ്യുക. മുനിസിപ്പിലിറ്റി, പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ അംഗീകാരത്തിന്‌ വിധേയമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ കാലാവധിക്ക്‌ ശേഷം നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു.

എന്‍.സി.സി ക്യാന്‌പില്‍ പങ്കെടുക്കവെ അബദ്ധത്തില്‍ വെടിയേറ്റ്‌ ബാംഗ്‌ളൂരില്‍ ചികിത്സയില്‍ കഴിയുന്ന അനസിന്‌ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി. ആരോഗ്യം വീണ്ടെടുത്ത ശേഷം യോഗ്യതയ്‌ക്ക്‌ അനുസരിച്ച്‌ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക