Image

ഡാളസിലും എബോള വൈറസ്‌ ബാധ: രോഗി തീവ്ര പരിചരണ വിഭാഗത്തില്‍

Published on 01 October, 2014
ഡാളസിലും എബോള വൈറസ്‌ ബാധ: രോഗി തീവ്ര പരിചരണ വിഭാഗത്തില്‍
ഡാളസ്‌: എബോള വൈറസ്‌ അമേരിക്കയിലെ ഡാളസിലും റിപ്പോര്‍ട്ട്‌ ചെയ്‌തു. ആഫ്രിക്കയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൈറസ്‌ ബാധയില്‍ ആയിരക്കണക്കിന്‌ പേര്‍ മരിച്ചിരുന്നു.

ലൈബീരിയയില്‍ നിന്നും യു.എസില്‍ മടങ്ങിയത്തെിയയാളിലാണ്‌ അമേരിക്കന്‍ ആരോഗ്യ വിഭാഗം എബോള വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌. ഇത്‌ ആദ്യമായാണ്‌ അമേരിക്കയില്‍ എബോള രോഗ ബാധ സ്ഥിരീകരിക്കുന്നത്‌. രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. രോഗി ഒരു പുരുഷനാണെന്ന്‌ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇയാള്‍ ഡള്ളാസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്‌. സെപ്‌റ്റംബര്‍ 20നാണ്‌ ഇയാള്‍ ലൈബിരിയയില്‍ നിന്നും അമേരിക്കയില്‍ തിരിച്ചത്തെിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക