Image

യോങ്കേഴ്‌സ് സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഒക്‌ടോബര്‍ 10, 11 തിയ്യതികളില്‍

ചെറിയാന്‍ പൂപ്പള്ളില്‍ Published on 01 October, 2014
യോങ്കേഴ്‌സ് സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഒക്‌ടോബര്‍ 10, 11 തിയ്യതികളില്‍
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സ് 42 Park hill ave ല്‍ 1988-ല്‍ സ്ഥാപിതമായ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കൂദാശ ഒക്‌ടോബര്‍ 10, 11 തിയ്യതികളില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മോര്‍ നിക്കോളോവോസ് തിരുമേനിയുടെ കാര്‍മ്മികത്തില്‍ നടത്തുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ഒക്‌ടോബര്‍ 10 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പള്ളി അംഗണത്തില്‍ അഭിവന്ദ്യ തിരുമേനിയെ എതിരേറ്റ് ദേവാലയത്തില്‍ പ്രവേശിക്കുകയും തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും കൂദാശയുടെ ഒന്നാം ഭാഗം നിര്‍വ്വഹിക്കുകയും ചെയ്യും.

ഒക്‌ടോബര്‍ 11 ശനിയാഴ്ച രാവിലെ 6.30 മണിക്ക് പ്രഭാത നമസ്‌ക്കാരവും, കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അതിനോട് അനുബന്ധിച്ച് പൊതു സമ്മേളനവും. ഉച്ചഭക്ഷണത്തോടു കൂടി പരിപാടികള്‍ സമാപിക്കുന്നതുമാണ്.

1988 ല്‍ റവ.ഫാ. കെ. കെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ വൈറ്റ് പ്ലെയ്ന്‍സില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ ഈ ദേവാലയം സ്ഥാപിതമായി. സ്ഥലപരിമിതി മൂലം ഒരു വര്‍ഷത്തിനുശേഷം മൗണ്ട് വെര്‍നൊനിലുള്ള മസഡൊണിയ കമ്മ്യുനിറ്റി സെന്ററിലേക്കു മാറുകയും 1996 ല്‍ യോങ്കേഴ്‌സില്‍ 42 park hill Ave- ലുള്ള ഈ ദേവാലയത്തിലേക്ക് മാറുകയും 2009 ല്‍ ഈ ദേവാലയം ദൈവകൃപയാല്‍ സ്വന്തമായി വാങ്ങുന്നതിനും സാധിച്ചു.

1996 മുതല്‍ ഈ ദേവാലയത്തിന്റെ വികാരിയായി റവ.ഫാ. നൈനാന്‍ ഈശോ സേവനം അനുഷ്ഠിക്കുന്നു. വികാരി അച്ചന്റേയും ഇടവക അംഗങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഏകദേശം 90 വര്‍ഷം പഴക്കമുള്ള ഈ ദേവാലയം പുതുക്കി പണിത് കൂദാശ കര്‍മ്മത്തിനും ഒരുങ്ങുന്നു. ദേവാലയത്തിന്റെ ഈ വര്‍ഷത്തെ സെക്രട്ടറി ആയി സാജന്‍ മാത്യൂ, ട്രസ്റ്റിയായി ചെറിയാന്‍ പുപ്പള്ളില്‍, ജോയിന്റ് ട്രസ്റ്റിയായി അബ്രഹാം ഇട്ടി, ജോയിന്റ് സെക്രട്ടറിയായി ചാര്‍മ് സക്കറിയായും സേവനം അനുഷ്ഠിക്കുന്നു. ഒക്‌ടോബര്‍ 10നും 11 നും നടക്കുന്ന ദേവാലയ കൂദാശ ശുശ്രൂഷയില്‍ വന്ന് പങ്കുചേര്‍ന്ന് ആ കര്‍മ്മങ്ങള്‍ ഏറ്റവും ധന്യമാക്കുവാന്‍ നിങ്ങള്‍ ഏവരേയും സാദരം ക്ഷണിക്കുന്നു. അതൊടൊപ്പം നിങ്ങള്‍ ഏവരുടെയും പ്രാര്‍ത്ഥനയും കരുതലും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

ഈ ഇടവകയുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാ വ്യക്തികളോടും ഇടവക അംഗങ്ങളോടുമുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തില്‍ അറിയിക്കുന്നു.

പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നമ്മുക്ക് കാവലും കോട്ടയുമായിരിക്കട്ടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ.നൈനാന്‍ ഈശോ(വികാരി)-(914) 645 0101
ചെറിയാന് പൂപ്പള്ളില്‍(ട്രസ്റ്റി)- (914) 720 7891
സാജന്‍ മാത്യൂ(സെക്രട്ടറി)-(914) 772- 4043
ഏബ്രഹാം ഇട്ടി(ജോയിന്റ് ട്രസ്റ്റി)-(917) 515 5582
ചാര്‍മ് സക്കറിയ(ജോയിന്റ് സെക്രട്ടറി)- (203) 790 9670
ചെറിയാന്‍ പൂപ്പള്ളില്‍
Program
Friday, October 10, 2014
5.00 pm- Receiving of the metropolitan
5.30 pm- Evening  Prayer – first part of consecration
8.00 PM- Dinner
Saturday, October 11, 2014
6.30 AM- Morning Prayer –Final part of Consecration, Holy Qurbana
12.00 PM- Public Meeting
12.45- Lunch
യോങ്കേഴ്‌സ് സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഒക്‌ടോബര്‍ 10, 11 തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക