Image

സെന്റ് ബാസില്‍സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുന്നാള്‍ ഒക്‌ടോബര്‍ 3,4 തിയ്യതികളില്‍

പി.പി.ചെറിയാന്‍ Published on 01 October, 2014
സെന്റ് ബാസില്‍സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുന്നാള്‍ ഒക്‌ടോബര്‍ 3,4 തിയ്യതികളില്‍
ബോസ്റ്റണ്‍ : സെന്റ് ബാസില്‍സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാര്‍ഷീക തിരുനാള്‍(കന്നിമാസം 20) ഒക്‌ടോബര്‍ 3,4 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 3 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് തിരുന്നാള്‍ മഹാമഹത്തിന് കൊടിയേറും. ഏഴുമണിക്ക് നടക്കുന്ന പ്രാര്‍ത്ഥനക്കുശേഷം മോമ ബെസേലിയോസ് എല്‍ദൊ ഭാവയെകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച രാവിലെ 9മണിക്ക് പ്രഭാത പ്രാര്‍ത്ഥനക്കുശേഷം അഭിവന്ദ്യ മോര്‍ റൈറ്ററ്റസ് യെല്‍ദൊ ആര്‍ച്ച് ബിഷപ്പ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് വിശ്വാസികളും ഇടവകജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര ആരംഭിക്കു.

ഉച്ചക്കു ഒരു മണിയോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

വിശുദ്ധ സെന്റ് ബസേലിയോസ് എല്‍ദൊ ഭാവയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് വികാര്‍- 732-505 8339
കുരിയാക്കോസ് മാണിയാട്ടുകുടിയില്‍(വൈസ് പ്രസിഡന്റ്)- 781 249 1934
ജെമ്പിന്‍ മാത്യൂ(സെക്രട്ടറി) - 603 548 0602
ബിനു ജോസഫ് (ട്രസ്റ്റ്) 978 995 1235


സെന്റ് ബാസില്‍സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുന്നാള്‍ ഒക്‌ടോബര്‍ 3,4 തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക