Image

ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ 5 ന് തുടക്കം

പി. പി. ചെറിയാന്‍ Published on 30 September, 2014
ട്വന്റി ട്വന്റി  ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ 5 ന് തുടക്കം
ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മലയാളി ക്രിക്കറ്റ് ക്ലബുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ വര്‍ഷവും നടത്തിവരാറുളള ടൊന്റി ടൊന്റി  ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ 5 ന് ഡാലസില്‍ തുടക്കം കുറിക്കും. ഗാര്‍ലന്റ് ഒബാനിയന്‍ പാര്‍ക്കിലുളള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 3.30 ന് ആരംഭിക്കുന്ന മത്സരങ്ങളില്‍ സ്‌ട്രൈക്കേഴ്‌സ് (ലൂയിസ് വില്ല), ടസ്‌ക്കേഴ്‌സ് (ഗാര്‍ലന്റ്) സ്പാര്‍ക്ക്‌സ് (മസ്‌കിറ്റ്), ഫ്രണ്ട്‌സ് ഓഫ് ഡാലസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടീം ഇത്തവണ വിജയം ആവര്‍ത്തിക്കുമെന്ന് ക്യാപ്റ്റന്‍ ബിജു തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ തലമുറയില്‍ ക്രിക്കറ്റ് അഭിനിവേശം വളര്‍ത്തുന്നതിനും, അവര്‍ക്ക് അവസരം ഒരുക്കുന്നതിനുമാണ് ഇത്തരം ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ നടക്കുന്ന മത്സരത്തിന് പ്രവേശനം സൗജന്യമാണ്.  ക്രിക്കറ്റില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും, മത്സരം കണക്കാക്കുന്നതിനും ഏവരേയും ക്ഷണിക്കുന്നതായി സംഘാടക കമ്മിറ്റി ഭാരവാഹികളായ ബാബു പി. സൈമണ്‍ (പ്രസിഡന്റ്), എബിന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്) മനു വര്‍ഗീസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.



ട്വന്റി ട്വന്റി  ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ 5 ന് തുടക്കം
ട്വന്റി ട്വന്റി  ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ 5 ന് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക