Image

സംയുക്ത ഏകദിന സെമിനാര്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 September, 2014
സംയുക്ത ഏകദിന സെമിനാര്‍
ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജിയന്‍, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സംയുക്ത ഏകദിന സെമിനാര്‍, 2014 ഒക്‌ടോബര്‍ 4(ശനി) ഓസ്റ്റിന്‍ സെന്റ് തോമസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

“കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക, എന്നാല്‍ നീയും നിന്റെ കുടംബവും രക്ഷപ്രാപിക്കും. അപ്പോ: 16-31” എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.
രാവിലെ 9മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ റവ.ഫാ.ഏലിയാസ് എരമത്ത്(വികാരി, സെന്റ് തോമസ് ചര്‍ച്ച്, ഓസ്റ്റിന്‍) സ്വാഗതമാംശംസിക്കും. പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണ്ണമായിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍, യഥാര്‍ത്ഥ ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും, രക്ഷിക്കപ്പെടുവാന്‍ നാം എന്തുചെയ്യേണ്ടുവെന്നതിനെ കുറിച്ചും” തിരുവചനാടിസ്ഥാനത്തില്‍ പ്രഗല്‍ഭ സുവിശേഷ പ്രസംഗികനായ റവ.ഫാ. പ്രദോഷ് മാത്യൂ(വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തും. റവ.ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി സെന്റ് മേരീസ് ചര്‍ച്ച്, ഡാളസ്), റവ.ഫാ.വി.എം.തോമസ്(വികാരി, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, മെസ്‌ക്കീറ്റ്, എന്നിവര്‍ ആശംസകള്‍ നേരും.

റവ.ഫാ.ഡൊമിനിക്ക് പെരുനിലം(വികാരി, സെന്റ് അല്‍ഫോന്‍സ കാത്തലിക്ക് ചര്‍ച്ച്, ഓസ്റ്റിന്‍) ധ്യാനപ്രസംഗം നടത്തും.

വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി, സെന്‌റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) ധ്യാനവും, സമാപന പ്രാര്‍ത്ഥനയും നടത്തും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകും. സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ്സ് പരിപാടികളില്‍ വ്യത്യസ്തയാര്‍ന്ന ഒരിനമായിരിക്കും.

റവ.ഫാ.സാക്ക് വര്‍ഗീസ് എംഡി(അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ചര്‍ച്ച് ഓസ്റ്റിന്‍) നന്ദി രേഖപ്പെടുത്തും.

വിവിധ ഇടവകകളില്‍ നിന്നുമായി നൂറിലധികം അംഗങ്ങള്‍ ഒത്തുകൂടുന്ന ഈ ആത്മീയ കൂട്ടായ്മ വന്‍വിജയവും, അനുഗ്രഹപ്രദവുമാക്കി തീര്‍ക്കുന്നതിന് ശ്രീ.സോണി ജേക്കബ്ബ്(റീജിയണല്‍ കോര്‍ഡിനേറ്റര്‍, സെന്റ് പോള്‍സ്  മെന്‍സ് ഫെലോഷിപ്പ്) ശ്രീമതി. അന്നമ്മ ബാബു (റീജിയണല്‍ സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്), റവ.ഫാ.സാക്ക് വര്‍ഗീസ് എംഡി(അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ചര്‍ച്ച്, ഓസ്റ്റിന്‍) ശ്രീ. ജേക്കബ്ബ് തോമസ്(സെക്രട്ടറി സെന്റ് തോമസ് ചര്‍ച്ച്) ശ്രീ. സുമിത് തോമസ്(ട്രസ്റ്റി)സെന്റ് തോമസ് ചര്‍ച്ച്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.


സംയുക്ത ഏകദിന സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക