Image

ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ നടപടി നിയമവിരുദ്ധം: ജയലളിത

Published on 20 September, 2014
ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ നടപടി നിയമവിരുദ്ധം: ജയലളിത
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ നടപടിക്കെതിരേ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത രംഗത്തുവന്നു. യൂണിവേഴ്‌സിറ്റികളില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്ന്‌ ജയലളിത പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഷാ വിഭാഗമാണ്‌ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും നിര്‍ബന്ധമാക്കണമെന്ന്‌ യൂണിവേഴ്‌സിറ്റികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. സര്‍ക്കുലര്‍ നടപ്പിലാക്കുന്നതിന്‌ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ യൂണിവേഴ്‌സിറ്റികള്‍ സെപ്‌തംബര്‍ 29ന്‌ മുമ്പ്‌ അറിയിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക