Image

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ തടഞ്ഞു

Published on 20 September, 2014
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ തടഞ്ഞു
ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെയും മകനെയും തടഞ്ഞു. ഇന്ന്‌ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഗുരുവയൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്‌മിനിസട്രേറ്ററാണ്‌ നാലമ്പലത്തില്‍ കയറുന്നതില്‍ നിന്ന്‌ ശാരദ ടീച്ചറിനെയും മകനെയും തടഞ്ഞത്‌.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍െറ പി.എക്കൊപ്പമാണ്‌ ശാരദ ടീച്ചറും മകനും ക്ഷേത്ര ദര്‍ശനത്തിനെത്തിയത്‌. ക്ഷേത്രകവാടം കടന്നെത്തിയ ഇവരെ വ്യക്തമായ അറിയിപ്പ്‌ കിട്ടിയിട്ടില്ലെന്ന്‌ പറഞ്ഞാണ്‌ ദേവസ്വം ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ തടഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക