Image

വ്യവസ്ഥാപിത ഭരണകൂടത്തെ സി.പി.എം വെല്ലുവിളിക്കുന്നു: സുധീരന്‍

Published on 20 September, 2014
വ്യവസ്ഥാപിത ഭരണകൂടത്തെ സി.പി.എം വെല്ലുവിളിക്കുന്നു: സുധീരന്‍
കോഴിക്കോട്: വ്യവസ്ഥാപിത ഭരണകൂടത്തെ സി.പി.എം വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. നികുതി നിഷേധം സമരം ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വര്‍ധിപ്പിച്ച നികുതി നല്‍കില്ലെന്ന് പറയുന്നത് ശരിയല്ല. എല്‍.ഡി.എഫ് വന്നപ്പോഴും നികുതി കൂട്ടിയിട്ടുണ്ട്. കൊലപാതകരാഷ്ട്രീയത്തിന് പിന്നാലെ പോയി ജനങ്ങളുടെ എതിര്‍പ്പ് നേരിടുന്നതിനാല്‍ ജനശ്രദ്ധ തിരിച്ചുവിടാനാകാം ഇത്തരമൊരു സമരം. കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക