Image

സാമ്പത്തിക പ്രതിസന്ധിക്കു കാരണം മദ്യനയമല്ല: വി.എം. സുധീരന്‍

Published on 20 September, 2014
സാമ്പത്തിക പ്രതിസന്ധിക്കു കാരണം മദ്യനയമല്ല: വി.എം. സുധീരന്‍
കോഴിക്കോട്: കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം മദ്യനയമല്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠിക്കാതെയാണു മദ്യനയത്തെച്ചൊല്ലി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.പ്രശ്നം പഠിച്ചശേഷം മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം ഡിസിസി ഓഫീസില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക