Image

വയലാര്‍ രവിക്ക് ഗുഡ്‌ബൈ... ഹസ്സന്‍ വരില്ല…!- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 19 September, 2014
വയലാര്‍ രവിക്ക് ഗുഡ്‌ബൈ... ഹസ്സന്‍ വരില്ല…!- അനില്‍ പെണ്ണുക്കര
കേന്ദ്രത്തില്‍ യുപിഐ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ മന്ത്രിക്കുപ്പായം തയ്ച്ചുവച്ചിരുന്ന വയലാര്‍രവിയുടെ മോഹങ്ങള്‍ക്ക് ഇനി സാക്ഷാത്ക്കാരമില്ല. ഏഴരശനി വയലാര്‍ജിയെയും പിടികൂടി തുടങ്ങി. ഏപ്രില്‍ മാസത്തില്‍ രാജ്യസഭാംഗസ്ഥാനം നഷ്ടപ്പെടുന്ന വയലാര്‍ജിക്കു പകരം രാഹുലിന്റെ വിശ്വസ്തനായ മലയാളി മോഹന്‍ ഗോപാല്‍ വരും.

ആരാണീ മോഹന്‍ ഗോപാല്‍?
ആ…ആര്‍ക്കറിയാം…?
രവിക്ക് പകരം കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സനെ തിരുകികയറ്റാന്‍ ഉമ്മന്‍ചാണ്ടി ഒരു ശ്രമം നടത്തിയിരുന്നു.  അത് രാഹുല്‍ഗാന്ധി പൊളിച്ചടക്കി കൊടുത്തു. ഒരിക്കല്‍കൂടി വയലാര്‍ജിയെ എം.പി.യാക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ തന്നെ പലര്‍ക്കും താല്‍പര്യമില്ല. ഇത് ഉപയോഗിച്ച് ഡല്‍ഹിയില്‍ പിടമുറുക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഹസ്സനെ രാജ്യസഭാംഗമാക്കിയാല്‍ തന്റെ ഡല്‍ഹി സ്വാധീനം ഉറപ്പിക്കാനായിരുന്നു ചാണ്ടി ശ്രമിച്ചത്. പക്ഷെ സംഗതി കുളമായി.  1994 ല്‍ കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയിലാണ് വയലാര്‍ രവി ആദ്യം രാജ്യസഭാംഗമാകുന്നത്. അദ്ദേഹം വിരമിക്കുമ്പോള്‍ കീഴ് വഴക്കം അനുസരിച് വി.എം. സുധീരനാണ് എം.പി. ആകേണ്ടത്. ഇതിനെ തടയാനാണ് ചാണ്ടി ശ്രമിച്ചത്. എന്നാല്‍ രാഹുലിന് ഹസ്സനെ അത്ര പഥ്യമായില്ല. “ജനശ്രീ ബഹുത്ത് അച്ഛാ ഹെ” എന്നൊക്കെ ചാണ്ടി പറഞ്ഞു നോക്കിയെങ്കിലും സംഗതി ഏറ്റില്ല. ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. രാഹുല്‍ ഗാന്ധി തരിച്ചറിഞ്ഞെന്നാണ് ഡല്‍ഹിയിലെ ചൊറികുത്തിയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

എന്തായാലും കെ.പി.സി.സി. പ്രസിഡന്റായി മിന്നിനില്‍ക്കുന്ന സുധീരന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ സാധ്യതയില്ല. തന്റെ നോമിനിയെ തന്നെ രാജ്യസഭാംഗമാക്കണമെന്ന് ചാണ്ടി വാശിപിടിച്ചാല്‍ സംഗതി അല്പം കുഴപ്പമാകും. കാത്തിരുന്ന് കാണാം. എന്തായാലും വയലാര്‍ രവി കേരളത്തിലേക്ക് വരും… ഇവിടെ വക്കവും, ശങ്കരനാരായണനുമൊക്കെ യുവകോമളന്മാരായി കാത്തിരിപ്പുണ്ട്.


വയലാര്‍ രവിക്ക് ഗുഡ്‌ബൈ... ഹസ്സന്‍ വരില്ല…!- അനില്‍ പെണ്ണുക്കര
Join WhatsApp News
O.C. Mathai 2014-09-20 11:38:52
ഓസി കാർഡ് ശരിയാക്കി തരാം എന്ന് പറഞ്ഞു എത്രനാൾ ഇവൻ നമ്മെളെ കറക്കിയതാ? ഇപ്പോൾ ഓസി കാർഡും ഇല്ല കരക്കിയവനും ഇല്ലാ. ആർക്കറിയാം ന്യുയോർക്കിലെ തരികടകൾ ഉടനെ ഇയ്യാളെ വിളിച്ചു ഒരു സ്വീകരണം കൊടുക്കുമോ ഇല്ലിയോ എന്ന്? എന്തായാലും ലിസ്റ്റീന്റെ നീളം കൂടി വരുന്നുണ്ട് നക്സൽ അചിത, തച്ചങ്കരി, ................... നോക്കാം ആരാണ് അടുത്ത ഭാഗ്യവാനോ ഭാഗ്യവതിയോ എന്ന്>
Vivekan 2014-09-21 06:16:31
"ഇവൻ" എന്നു എഴുതിയത് ശരിയല്ലടോ മത്തായി മാപ്ലേ.... അദ്ദേഹത്തിനു പ്രായംകൊണ്ട് നിങ്ങളുടെ അപ്പന്റെയോ മൂത്ത സഹോദരന്റെയോ സ്ഥാനമുണ്ട്, ഒരു സീനിയർ കേന്ദ്ര മന്ത്രിയെന്നതിനു പുറമേ.  ഉമ്മച്ചനെ താനങ്ങനെ വിളിക്കില്ല. പാർട്ടിക്കാരെ "ഇവന്മാർ" എന്നു പറയാം. പക്ഷേ വ്യക്തികളെ അവരുടെ മാന്യത കണക്കാക്കാതെ എഴുതുകയും, പറയുകയും  ചെയ്യരുത്, ഒരകമിയൊ ക്രിമിനലോ ആണെങ്കിൽ  പോലും. വിവരം കെട്ടവനായി മറ്റുള്ളവർ നിങ്ങളെ കാണൂ, കള്ളപ്പേരിലാ എഴുതിയിരിക്കുന്നെതെങ്കിലും.
O.C. Mathai 2014-09-21 07:57:58
മോനെ വിവേക - വിവേകം നഷടപ്പെടുന്നതിനു മുൻപ് മൂട് താങ്ങുന്ന പരിപാടിയിൽ നിന്ന് ഓടിക്കോ. മത്തായിക്ക് ഇനി നഷ്ടപ്പെടാനില്ല. ഓ. സി . കാർഡ് ഇപ്പ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു ന്യുയോർക്കിലുള്ള ചിലവന്മാർ എന്ത് ബഹളമായിരുന്നു. എല്ലാം എവിടെപോയി? ഇ-മലയാളിയിൽ ഒരു ദിവിസം അഞ്ചു പടം വരുമായിരുന്നു. ഇപ്പോൾ ഒന്നും കാണാൻ ഇല്ല. ഫോമാ നേതാക്കന്മാർ ഒരു വശത്ത്‌ ഫൊക്കാന മറുവശത്ത്‌, ഓവർ സീസ് കൊണ്ഗ്രസ്സു പിന്നിൽ, ഒരു ക്രിസ്ത്യൻ നേതാവ് മുന്നിൽ ! മന്ത്രിയെ ഒന്ന് കാണാൻ എന്ത് പാടായിരുന്നു. മലയാളിക്ക് ആകെ അറിയാവുന്ന സംഗതി ബഹളം ഉണ്ടാക്കി അവനവന് ആവശ്യം ഉള്ളത് അടിച്ചു സ്ഥലം വിടുക. ചില പോക്കറ്റടിക്കാര് ബസിൽ കയറി ബഹളം ഉണ്ടാക്കി പോക്കറ്റടിക്കുന്നത്പോലെ? പാവം മാത്തായിയെപോലുള്ളവരുടെ ചെരിപ്പ് തേഞ്ഞതു മിച്ചം. ഇപ്പോൾ നിങ്ങൾ പറയുന്നത് ഞാൻ ഇവനെ ഒക്കെ തമ്പ്രാൻ എന്ന് വിളിക്കണം എന്നാണു. സുഹൃത്തെ എനിക്ക് ഓ.സി കാർഡു മാത്രമേ ഇല്ലാതുള്ളൂ. പക്ഷെ മാന്യതയുള്ള ഒരു അമേരിക്കൻ പൗരത്വം ഉണ്ട്. നാട്ടിൽ പോയില്ലാ എന്ന് വച്ച് ഒരു ചുക്കും വരാൻ പോകുന്നില്ല. എന്നാലും ഈ വൃത്തികെട്ട ജന്തുക്കളുടെ മൂട് താങ്ങാൻ എന്നെ കിട്ടില്ല. കേരളത്തിൽ സമയം ചിലവഴിക്കുന്നതിൽ കൂടുതൽ ഇവർ അമേരിക്കയിലാണ്. സർവ്വ കൊടാലികളും വരും അവരെ പൊക്കികൊണ്ട് നടക്കുന്ന കുറെ ന്യുയോർക്ക് കാരും. അതിനെക്കുറിച്ച്‌ പറയാൻ ഇല്ല. ഞാൻ ഇവൻ എന്ന് വിളിച്ചതിനാണ് കുഴപ്പം. പിന്നെ എന്റെ ഇനീഷൽ ഓ സി എന്നല്ല. പക്ഷെ നാട്ടുകാർ എന്നെ ഇപ്പോൾ ഇങ്ങനെയാ വിളിക്കുന്നത്‌. അങ്ങനെ പറഞ്ഞാലേ അവർക്ക് മനസിലാകു
Vivekan 2014-09-21 20:26:57
ഇയ്യാളൊന്നടങ്ങ്‌... വിവരമില്ലാത്തവനെപ്പോലെ കിടന്നു കൂവാതെന്നല്ലേ ഞാൻ നേരത്തെ എഴുതിയത്?  രവി സാറു വരുന്നതിനു വളരെ മുമ്പേ ഇറങ്ങിയതാ 'ഒസീക്കാർഡ്‌'.  ഇനി എന്താണോ ആവോ ഈ "O.C. കാർഡ്‌"?

"OCI-Card" എന്നു പറയുന്ന കാർഡിനായിരിക്കണം ഷൊർട്ടടിച്ചു 'ബസ്സെക്കിടന്നു ബഹളം വെക്കുന്നവനെ'പ്പോലെ, അല്ലേൽ, തട്ടുകടേ കിട്ടുന്ന 'മൊട്ട ഓലെറ്റ്' പോലെ, "O.C. കാർഡ്‌" എന്നു പറയുന്നതെന്നു ഊഹിക്കുന്നു. OCI-കാർഡ്‌ ആണെങ്കിൽ, അത് 2005-ഡിസംബറിൽ ഇറക്കിയതാ. അക്കാലത്ത് അത് കിട്ടാൻ വേണ്ടിയിരുന്ന പല പ്രശ്നങ്ങളും രവി സാറ് വന്ന ശേഷം പരിഹരിച്ചിട്ടുണ്ട്. അതു കിട്ടാൻ താൻ ഒരുപാട് നിരങ്ങി 'ചെരുപ്പ് തേഞ്ഞെന്നു' മറ്റൊരു വിവരക്കേട് എഴുതിയതു കോണ്‍സുലേറ്റിൽ ചെന്നുകിടന്നു ചൂടായി അവരു കറക്കിയതാവാനെ വഴിയുള്ളൂ. 'മാന്യത'യുള്ള അമേരിക്കൻ 'കുറുവടിയുമായി' വിലസ്സിക്കാണും. മാന്യതയുള്ള അമേരിക്കൻ സിറ്റിസൻ ആണെന്നു പറയാൻ കാരണം മാന്യതയില്ലാത്ത അമേരിക്കൻ സിറ്റിസൻമാരും ഉണ്ടെന്നല്ലേ?  ആരും വിളിച്ചില്ല, "വന്നു OCI-കാർഡ്‌ വാങ്ങിപ്പോ"ന്നു പറഞ്ഞുകൊണ്ട്. 'മാന്യതയുള്ള' അമേരിക്കൻ സിറ്റിസൻ ഷിപ്പും കൊണ്ടങ്ങു പോയാൽപ്പോരാ യിരുന്നോ? പറ്റില്ല മത്തായിമാപ്ലെ തനിക്കു "ഒചി-കാർഡു" വേണം.  ഇല്ലാതെ പറ്റില്ല. എനിക്കറിയാം താനെന്തിനാണ് ചെരുപ്പ് തേയുംവരെ കറങ്ങി നടന്നതെന്നും.

ന്യൂയോർക്കുകാരോട് 'കിടുകിടപ്പാന്നു' തോന്നുന്നു. ന്യൂയോർക്കിനെപ്പറ്റി എന്തറിയാം?  പൊകട്ടു..., പോയി തണുത്ത വെള്ളോം കുടിച്ചു മുഖോം കഴുകി വന്നു ചിന്തിച്ചിട്ട് എഴുത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക