Image

നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2014
നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍
റാലെ, നോര്‍ത്ത്‌ കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തുന്ന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ സെന്റ്‌ പോള്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ (221 Union Street, Cary, NC) പാരീഷ്‌ ഹാളില്‍ വെച്ച്‌ തുടക്കംകുറിക്കുന്നതാണ്‌. ഈവര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇടവകയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ്‌ ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റ്റ്‌ നടത്തുന്നത്‌.

ഒരു നാടന്‍ തട്ടകടയടക്കം കൊതിയൂറുന്ന ഭക്ഷണസാധനങ്ങളുടെ ഒരു കലവറ തന്നെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ ആഭരണങ്ങളുടേയും വസ്‌ത്രങ്ങളുടേയും സ്റ്റാളുകള്‍ മാര്‍ത്തോമാ ഫെസ്റ്റിന്റെ അണിയറയില്‍ തയാറായിക്കഴിഞ്ഞു. `ബഷിംഗ്‌ മഷ്‌റൂംസ്‌ ബോട്ടിക്‌' സാരികളുടെയും ചുരിദാറുകളുടേയും വിസ്‌മയം തന്നെ തീര്‍ക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കായി നിരവധി കളികളും ഒരുങ്ങിക്കഴിഞ്ഞു. ഐസ്‌ക്രീം, പോപ്പ്‌കോണ്‍ എന്നിവയും മാര്‍ത്തോമാ ഫെസ്റ്റില്‍ ഉണ്ടായിരിക്കുന്നതാണ്‌. ആരോഗ്യ പരിചരണത്തിനും ഡെന്റല്‍ പരിചരണത്തിനും മറ്റുമായിട്ടുള്ള ക്ലാസുകളും ഒരുക്കും.

കൂടാതെ നാടന്‍ പച്ചക്കറി കട, ബുക്ക്‌ സ്റ്റാള്‍ എന്നിവയും ആരേയും ആകര്‍ഷിക്കുന്നതാണ്‌. നിരവധി ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഒരു വര്‍ണ്ണവിസ്‌മയം ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റ്റിനെ മറക്കാനാവാത്ത ഒരു അനുഭവമാക്കും എന്നതില്‍ സംശയമില്ല. നിരവധി കലാപരിപാടികളും മാര്‍ത്തോമാ ഫെസ്റ്റില്‍ ഉണ്ടായിരിക്കുന്നതാണ്‌.

മാര്‍ത്തോമാ ഫെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായും ചിട്ടയായും നടന്നുവരുന്നതില്‍ പൂര്‍ണ്ണ തൃപ്‌തിയുണ്ടെന്ന്‌ വികാരി റെനു ജോണ്‍ അച്ചനും, ഭാരവാഹികളും അറിയിച്ചു. കഴിഞ്ഞ നിരവധി ആഴ്‌ചകളായി ഇടവകയുടെ ഒരു നല്ല പങ്ക്‌ ആളുകള്‍ രാവും പകലും മാര്‍ത്തോമാ ഫെസ്റ്റിന്റെ വിജയത്തിനായി അക്ഷീണം പവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈവര്‍ഷം ആദ്യം ഒരു ആശയമായി നിലനിന്നിരുന്ന മാര്‍ത്തോമാ ഫെസ്റ്റ്‌ ഒരു യാഥാര്‍ത്ഥ്യമായി ശനിയാഴ്‌ച തുടങ്ങുമ്പോള്‍ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന്‌ വികാരി റെനു ജോണ്‍ അച്ചനും ഭാരവാഹികളും വിനീതമായി അഭ്യര്‍ത്ഥിച്ചു.

20, 40, 50 ഡോളര്‍ എന്നീ ശ്രേണികളില്‍ കൂപ്പണുകള്‍ സൗകര്യത്തിനായി മാര്‍ത്തോമാ ഫെസ്റ്റ്‌ കൗണ്ടറില്‍ ശനിയാഴ്‌ച ലഭിക്കുന്നതാണ്‌. ഈ കൂപ്പണുകള്‍ ഏതു സ്റ്റാളിലും സ്വീകരിക്കുന്നതുമാണ്‌.
നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍
നോര്‍ത്ത്‌ കരോലിന മാര്‍ത്തോമാ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 2 മണി മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക